
'ക്രൂരത ചെയ്തവനോട് പൊറുക്കാൻ കഴിയില്ല'; മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇരയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് പ്രതിയെ വെട്ടിക്കെന്നു. ആറ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവർ മുരകൻ മരണപ്പെട്ടു.
ബന്ധുവായ 16 - കാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. അറസ്റ്റിൽ ആയ ഇയാൾ ജയിൽ നിന്നും പുറത്തിറങ്ങിയാൽ ഉടൻ വെട്ടിക്കൊല്ലുമെന്ന് ഇരയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് ഭീഷണി മുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുരകനെ വെട്ടിക്കെന്നത്.
വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി ബലമായിട്ടാണ് പീഡിപ്പിച്ചത്.

തുടർന്ന് പൊലീസിന് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിൽ ശിക്ഷയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ആറുമാസമായി ഇയാൾ ജയിലിൽ ആയിരുന്നു. തുടർന്ന് മുരുകന്റെ ഭാര്യയുടെ ജാമ്യത്തിൽ ജൂൺ 23 - നാണ് മുരുകൻ പുറത്തിറങ്ങിയത്.
'ഭര്തൃപീഡനമായിരുന്നു കാരണം'; അഫീലയുടെ മരണത്തില് ദുരൂഹതയെന്ന് കുടുംബം

അതേസമയം, മുരുകൻ ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിനോട് ഇരയുടെ കുടുംബത്തിന് ശക്തമായ എതിർപ്പായിരുന്നു. മകളോട് കൊടും ക്രൂരത ചെയ്ത പ്രതിയോട് പകരം ചോദിക്കുമെന്നും നാട്ടിൽ എത്തിയ മുരുകനെ പെൺകുട്ടിയുടെ അച്ഛൻ താക്കീത് നൽകി. പിന്നാലെ, ഇക്കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപമുള്ള മാന്തോപ്പിലേക്ക് നടക്കാനിറങ്ങിയിരുന്നു മുരുകൻ.

ഈ മാന്തോപ്പിൽ ഇരയുടെ അച്ഛനും സഹോദരങ്ങളും ഒളിച്ചിരുന്നു. തുടർന്നാണ് 16 കാരിയെ പീഡിപ്പിച്ച മുരുകനെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തേക്ക് നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. എന്നാൽ, വെട്ടേറ്റ നിലയിൽ നിലത്ത് കിടക്കുന്ന മുരുകയെയാണ് കാണാൻ കണ്ടത്. പിന്നാലെ, ഇയാൾ മരിക്കുകയും ചെയ്തു.
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

അതേസമയം, നേരത്തെ തന്നെ പീഡന കേസിൽ മുരുകന് പരസ്യ ഭീഷണി ഉണ്ടായിരുന്നതിനാൽ തന്നെ പെൺകുട്ടിയുടെ അച്ഛനെയും സഹോദരങ്ങളേയും പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്തു. പിന്നാലെ, ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മകളോട് ചെയ്ത ക്രൂരത പൊറുക്കാൻ കഴിയുന്നതല്ലെന്നും പ്രതി നാട്ടിൽ ഇറങ്ങി നടക്കുന്നത് പെൺമക്കളെ മാനസികമായി തകർക്കുന്നു എന്നതുമായിരുന്നു പെൺകുട്ടിയുടെ അച്ഛന്റെ കുറ്റസമ്മതം. പ്രതികൾക്ക് എതിരെ കേസ് എടുത്ത് റിമാൻഡ് ചെയ്തത് ജയിലിൽ അടച്ചു.