കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, ആധിപത്യം ഉറപ്പിക്കാന്‍ ഡിഎംകെ

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം | Oneindia Malayalam

ദില്ലി: തമിഴ്‌നാട്ടില്‍ ദിനകരപക്ഷത്തുള്ള 18 എംഎല്‍എമാരില്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവേയാണ് ഉപതിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിച്ചത്. അതേസമയം ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ കരുത്ത് കാണിക്കാന്‍ തയ്യാറായിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്.

1

മൊത്തം 21 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പൂനമല്ലി, പെരമ്പൂര്‍, തിരുപൊരൂര്‍, ഷോലിംഗൂര്‍, ഗുഡിയാട്ടം, അമ്പൂര്‍, ഹൊസൂര്‍, പാപ്പിരേഡിപ്പട്ടി, ഹരൂര്‍, നിലാകോട്ടൈ, തിരുവരൂര്‍, തഞ്ചാവൂര്‍, മണമധുരൈ, ആണ്ടിപ്പെട്ടി, പെരിയകുളം, സാട്ടൂര്‍, പരംകുടി, വിലാത്തികുളം എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, പിഎംകെ കക്ഷികളെ ഒപ്പം കൂട്ടിയാണ് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എട്ട് മണ്ഡലമെങ്കിലും അവര്‍ക്ക് വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളം തെറ്റും. അതേസമയം 11 സീറ്റെങ്കിലും നേടിയാല്‍ മാത്രം എഐഡിഎംകെയ്ക്ക് അധികാരത്തില്‍ തുടരാനാവൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ദിനകരപക്ഷം ശക്തമായതിനാല്‍ മത്സരിച്ചാല്‍ ഇവര്‍ക്ക് ജയം നേടാനും സാധിക്കും. അതേസമയം ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ഒന്ന് കരുണാനിധിയുടേതും, മറ്റൊന്ന് പി ബാലകൃഷ്ണ റെഡ്ഡിയുടെയും വിയോഗത്തെ തുടര്‍ന്ന് ഉണ്ടായത്.

അതേസമയം ഡിഎംകെ എല്ലാ സീറ്റിലും വിജയിച്ച് വലിയ തിരിച്ചുവരവാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഇടതുപക്ഷം എന്നിവരുടെ പിന്തുണയും ഡിഎംകെയ്ക്കുണ്ട്. എന്നാല്‍ ആര്‍കെ നഗറില്‍ അപ്രതീക്ഷിതമായുണ്ടായ തോല്‍വി ഡിഎംകെയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് ദിനകരന് വോട്ട് മറിക്കാന്‍ ഉണ്ടായിരുന്ന ധാരണ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്.... ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം!!ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്.... ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം!!

English summary
tamil nadu bypolls by elections to 18 seats to be held along with ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X