Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികല വഴങ്ങിയാല്‍ ബിജെപി തമിഴകത്ത് കാലുറപ്പിക്കും.. വിട്ടുകളയുമോ മോദി ഈ സുവര്‍ണാവസരം?

ചെന്നൈ: ആര്‍ എസ് എസ്, ജനസംഘം തുടങ്ങിയ പേരുകളിലൊക്കെ പതിറ്റാണ്ടുകളായി ഇവിടെയുണ്ട് സംഘപരിവാര്‍ രാഷ്ട്രീയം. 1980ല്‍ ബി ജെ പിയായി മാറിയ സംഘ രാഷ്ട്രീയം ഉത്തരേന്ത്യയില്‍ മിന്നും വേഗത്തിലാണ് ഭരണം പിടിച്ചത്. എന്നാല്‍ തെന്നിന്ത്യയിലെ കാര്യം അങ്ങനെയല്ല. ലോക്‌സഭയില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ള ബി ജെ പിക്ക് തെന്നിന്ത്യയില്‍ എന്തെങ്കിലുമൊരു അഡ്രസുള്ളത് കര്‍ണാടകയില്‍ മാത്രം.

Read Also: ജയലളിത മരിച്ചു സത്യം തന്നെ.. പക്ഷേ വേണം ഈ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം!!!

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബി ജെ പി ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ ജയലളിതയുടെ മരണത്തോടെ ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ ചില കളികള്‍ കളിക്കാനുള്ള അരങ്ങൊരുങ്ങിയിരിക്കുകയാണ്. ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ചെന്നൈയിലെത്തിയ മോദിയുടെ ശരീരഭാഷയും മുഖ്യമന്ത്രിയെ നിശ്ചയിച്ചതില്‍ ബി ജെ പി നടത്തിയ ഇടപെടലുകളും ഈ തോന്നലുകളെ സാധൂകരിക്കുന്നതാണ്.

ഉത്തരം വേണ്ടത് രണ്ട് ചോദ്യങ്ങള്‍ക്ക്

ഉത്തരം വേണ്ടത് രണ്ട് ചോദ്യങ്ങള്‍ക്ക്

ജയലളിത വിട പറഞ്ഞതോടെ രണ്ട് ചോദ്യങ്ങളാണ് തമിഴ്മക്കളെ അലട്ടുന്നത്. ഇനി അണ്ണാ ഡി എം കെയുടെ ഭാവി എന്ത്. ഈ അവസരത്തില്‍ ബി ജെ പി തമിഴ്‌നാട്ടില്‍ എന്തൊക്കെ ചെയ്യും. എഐഎഡിഎംകെയുടെ പിന്തുണ കിട്ടി കഴിഞ്ഞാല്‍ രാജ്യസഭയില്‍ ബിജെപിക്ക് പിന്തുണ ഉറപ്പാകും. അതുകൊണ്ട് തന്നെ വ്യക്തതയില്ലാത്ത ഈ അവസ്ഥയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

സംശയങ്ങള്‍ ഇവിടെ നിന്ന്

സംശയങ്ങള്‍ ഇവിടെ നിന്ന്

ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ എതിര്‍പ്പിനെ മറികടന്നാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത് എന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എടപ്പള്ളി പളനിസ്വാമിയായിരുന്നു ശശികലയുടെ മനസിലെ മുഖ്യമന്ത്രി. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി പനീര്‍ശെല്‍വത്തിന് അനുകൂലമായി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൂടി പങ്കെടുത്ത ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമായത്.

എന്തുകൊണ്ട് ബി ജെ പി

എന്തുകൊണ്ട് ബി ജെ പി

അണ്ണാ ഡി എം കെയില്‍ കക്ഷി പോലും അല്ലെങ്കിലും ആ നിര്‍ണായക തീരുമാനത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞു. വെങ്കയ്യ നായിഡുവാണ് ബി ജെ പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ജയലളിതയുടെ മരണവിവരമറിഞ്ഞ് വെങ്കയ്യ നായിഡു ഉടനെ തന്നെ അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. ഒ പനീര്‍ശെല്‍വം, എടപ്പള്ളി പളനിസ്വാമി, ശശികല എന്നിവരുമായിട്ടാണ് വെങ്കയ്യ ചര്‍ച്ചകള്‍ നടത്തിയത്.

മോദിയുടെ ശരീരഭാഷ

മോദിയുടെ ശരീരഭാഷ

മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകകളും ഈ സംശയങ്ങളെ സാധൂകരിക്കുന്നതാണ്. ജയലളിതയുടെ മൃതദേഹത്തിനരികില്‍ തൊഴുകൈകളുമായി നിന്ന് പ്രാര്‍ഥിച്ച മോദി ശശികലയെയും ഭര്‍ത്താവ് നടരാജനെയും ആശ്വസിപ്പിച്ചു.

ശശികലയാണ് തീരുമാനമെടുക്കേണ്ടത്

ശശികലയാണ് തീരുമാനമെടുക്കേണ്ടത്

ജയലളിത എന്ന അമ്മ ഇല്ലാത്ത സാഹചര്യത്തില്‍ തോഴിയായ ചിന്നമ്മ ശശികലയാണ് പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ശശികലയെ തലയില്‍ തലോടി ആശ്വസിപ്പിക്കുന്ന നരേന്ദ്രമോദിയുടെ ചിത്രം രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നത്. അണ്ണാ ഡി എം കെയുടെ ഭാവി എങ്ങോട്ടാണ് എന്ന സൂചനയാണ് ഇതിലൂടെ കിട്ടുന്നതെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.

പനീര്‍ശെല്‍വത്തിന്റെ താല്‍പര്യം

പനീര്‍ശെല്‍വത്തിന്റെ താല്‍പര്യം

തന്നെ കണ്ടതും എഴുന്നേറ്റ് ഓടിവന്ന പനീര്‍ശെല്‍വത്തെ ചേര്‍ത്ത് പിടിച്ചാണ് ആശ്വസിപ്പിച്ചത്. പക്ഷേ രാഷ്ട്രീയമായി പനീര്‍ശെല്‍വത്തിന് ബി ജെ പിയോട് അത്ര മമതയുള്ളതായി അറിവില്ല. പനീര്‍ശെല്‍വത്തെ എന്തൊക്കെ ഓഫറുമായിട്ടാണ് ബി ജെ പി സമീപിച്ചതെന്നോ സമീപിച്ചോ എന്നോ പോലും ഇപ്പോള്‍ വ്യക്തമല്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതില്‍ അത്ര പ്രശസ്തനല്ലാത്ത പനീര്‍ശെല്‍വത്തെ പാളയത്തിലെത്തിച്ചത് കൊണ്ട് ബി ജെ പിക്കും വലിയ ഗുണം കിട്ടണമെന്നില്ല.

ശശികലയുടെ പരിഭവങ്ങള്‍

ശശികലയുടെ പരിഭവങ്ങള്‍

ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാനെത്തിയില്ല എന്ന പരിഭവം ശശികല പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വെങ്കയ്യ നായിഡുവും അരുണ്‍ ജെയ്റ്റ്‌ലിയും എത്തിയെങ്കിലും അതെല്ലാം രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു. രാഷ്ട്രീയമായി ബി ജെ പിയോട് അടുക്കുന്നതിന് ജയലളിത എതിരായിരുന്നു എന്ന കാര്യവും ശശികലയ്ക്ക് അറിയാത്തതല്ല.

അണ്ണാ ഡിഎംകെ ഇനി എന്ത് ചെയ്യും

അണ്ണാ ഡിഎംകെ ഇനി എന്ത് ചെയ്യും

ജയലളിത പോയതോടെ ഒറ്റക്ക് പിടിച്ചുനില്‍ക്കാന്‍ അണ്ണാ ഡി എം കെ പ്രയാസപ്പെട്ടേക്കുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. കേസുകള്‍ കാരണം ശശികലയ്ക്കും കേന്ദ്രത്തെ പിണക്കാനാവില്ല. ഈ സാഹചര്യത്തില്‍ ശശികല വഴി അണ്ണാ ഡി എം കെയിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും പിടി മുറുക്കാനാകും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നീക്കം.

അത് പക്ഷേ എളുപ്പമാണോ

അത് പക്ഷേ എളുപ്പമാണോ

നിലവില്‍ രാജ്യസഭയില്‍ ബി ജെ പിക്ക് എഐഎഡിഎംകെയുടെ പിന്തുണ കൂടിയേ തീരൂ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി ഭരണത്തിലും ബി ജെ പിക്ക് എഐഎഡിഎംകെയുടെ പിന്തുണ വേണം. ഇക്കാര്യങ്ങളെല്ലാം ശശികലയ്ക്കും അറിയാം. അതുകൊണ്ട് തന്നെ ബി ജെ പി ആഗ്രഹിക്കുന്നത് പോലെ അത്രയെളുപ്പത്തില്‍ വഴങ്ങാന്‍ അവരും തയ്യാറാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+