Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസിഡന്‍റ് തിര‍ഞ്ഞെടുപ്പ്: എഐഎഡിഎംകെയുടെ പിന്തുണ രാംനാഥ് കോവിന്ദിന്

പാർട്ടി നേതാക്കളും മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമാണ് പാർട്ടി സെക്രട്ടറി എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ദില്ലി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസാമി. വെള്ളിയാഴ്ച കോവിന്ദ് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് വ്യാഴാഴ്ച പളനി സാമി ദില്ലിയിൽ എത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് എൻഡിഎ സ്ഥാനാർത്ഥി എഐഎഡിഎംകെയുടെ പിന്തുണ തേടിയതിന് പിന്നാലെയാണ് പളനിസാമി ദില്ലിയിലെത്തുന്നത്. പാർട്ടി നേതാക്കളും മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമാണ് പാർട്ടി സെക്രട്ടറി എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എന്‍ഡിഎ പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് വേണ്ടി എഐഎഡിഎംകെയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ തേടിയെന്നും ഹൈക്കമാൻഡുമായി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിച്ചുവെന്നും എഐഎഡിഎംകെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. വ്യക്തമാക്കിയത്. രാംനാഥ് കോവിന്ദിന് ഏകകണ്ഠേന പിന്തു‍ണ പ്രഖ്യാപിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ബെംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന വികെ ശശികലയെ ജയലിലെത്തി സന്ദര്‍ശിച്ച ശേഷം എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശിസകലയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.

photo-

കഴിഞ്ഞ ദിവസം എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാ ഗാന്ധിയെ അറയിച്ചതായും നിതീഷ് കുമാർ വ്യക്തമാക്കി. നിതീഷ് കുമാർ, എംഎൽഎമാർ മുതിർന്ന ജെഡിയു നേതാക്കള്‍ എന്നിവരാണ് പട്നയിൽ രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. ജെഡിയുവിന് പുറമേ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. വൈഎസ്ആർ കോണ്‍ഗ്രസും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+