ജയലളിതക്ക് ഹൃദയാഘാതം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ഗവർണർ വിദ്യാ സാഗർ റാവു മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് തിരിച്ചു. മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം. ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആരോഗ്യനില സൂഷ്മമായി പരിശോധിച്ചുവരികയാണെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.


പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആശുപത്രി പരിസരത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന് തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ പോലിസ് സ്‌റ്റേഷനുകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സംസ്ഥാന ഗവര്‍ണര്‍ വിദ്യാ സാഗര്‍ റാവു മുംബൈയിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
Tamil Nadu CM Jayalalithaa suffered a cardiac arrest this evening, says Apollo Hospital. She is being treated, monitored by experts pic.twitter.com/dUceqoCpW7
— ANI (@ANI_news) December 4, 2016












Click it and Unblock the Notifications