കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ നിലയില്‍ മാറ്റമില്ല; തമിഴ്‌നാട്ടില്‍ ചര്‍ച്ചകള്‍ സജീവം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ശ്വസനത്തിന് പ്രയാസം നേരിടുന്നതിനാല്‍ ഫിസിയോതെറപ്പി ചെയ്യുന്നതായും ശ്വസനം സുഗമമാക്കുന്നതിനുളള ചികിത്സ നല്‍കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടാഴ്ചയോളമായി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലാത്തത് അണികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭരണസ്തംഭവനാവസ്ഥ നിലനില്‍ക്കുന്നത് പാര്‍ട്ടിയിലും ആശയക്കുഴപ്പത്തിനിടയാക്കിരിക്കുകയാണ്. പകരം മുഖ്യമന്ത്രിയെ നിയമിക്കണോ എന്ന കാര്യത്തില്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

jayalalitha

ഭരണസ്തംഭനം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായാണ് വിവരം. നേരത്തെ ജയലളിതയ്ക്ക് പരക്കാരനായ ഒ പനീര്‍ശെല്‍വത്തെ താത്കാലിക മുഖ്യമന്ത്രിയാക്കാനാണ് എഐഎഡിഎംകെയുടെ നീക്കം. അതേസമയം, ജയലളിതയുടെ അസാന്നിധ്യത്തില്‍ മറ്റു ചില മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ജയലളിതയെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിങ്കളാഴ്ച അപ്പോളോ ആശുപത്രിയിലെത്തിയേക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും നേരത്തെ ജയലളിതെ സന്ദര്‍ശിച്ചിരുന്നു.

English summary
Tamil nadu chief minister Jayalalitha's Health Condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X