കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റുമായി ജയലളിത

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: കുറഞ്ഞനിരക്കില്‍ ഭക്ഷ്യവസ്തുക്കളും, സിമന്റും, ബേബി ഉത്പന്നങ്ങളുമൊക്കെ വിപണിയിലെത്തിച്ച് പുതിയ വിപ്ലവത്തിന് തുടക്കമിട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. തമിഴ്‌നാട് ഫൈബര്‍ നെറ്റ് കോര്‍പ്പറേഷന്‍ എന്ന കമ്പനി രൂപികരിച്ചാണ് പുതിയ പദ്ധതി.

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബത്തിനും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, കൂടാതെ തമിഴ്‌നാട് അരസു കേബിള്‍ കോര്‍പ്പറേഷനിലൂടെ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍ ടെലിവിഷന്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സാക്ഷരത അതിവേഗം കൈപ്പിടിയിലൊതുക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

jayalalithaa

ഇന്റര്‍നെറ്റ് ടിവി സേവനം നല്‍കാന്‍ തമിഴ്‌നാട് അരസു കേബിള്‍ കോര്‍പ്പറേഷന് കേന്ദ്രത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചതായി ജയലളിത അറിയിച്ചു. ജൂടുതല്‍ ജനകീയ പദ്ധതികളും ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. 1.92 കോടി രൂപ ചെലവഴിച്ച്, നട്ടെല്ലിനു പ്രശ്‌നമുള്ള ഭിന്നശേഷിക്കാര്‍ക്ക് നിര്‍മിച്ച 960 വീല്‍ചെയറുകള്‍ നല്‍കും.

അഴിമതി ആരോണമുണ്ടെങ്കിലും അടുത്തിടെ ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് ജയലളിത തുടക്കം കുറിച്ചിരുന്നു. കുറഞ്ഞനിരക്കിലുള്ള ഭക്ഷണം നല്‍കുന്ന അമ്മ കാന്റീനുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. അമ്മ ബ്രാന്‍ഡില്‍ പല ഉത്പന്നങ്ങളും ജയലളിത പിന്നീട് പുറത്തിറക്കി. 1000 രൂപ വിലയുള്ള ബേബി കെയര്‍ കിറ്റ് ആണ് ഇതില്‍ ഒടുവിലത്തേത്.

English summary
tamil nadu chief minister Jayalalithaa announced to provide Internet Protocol Television
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X