തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍... അണികള്‍ ഒഴുകുന്നു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണമാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ജയലളിതയുടെ അണികള്‍ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

68 വയസ്സായ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പലതവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്തായാലും കുറച്ച് കാലമായി ജയലളിതയുടെ ആരോഗ്യ നില അത്ര തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാക്കപ്പെട്ട ജയലളിത വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയമായിരുന്നു ജയലളിതയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ സ്വന്തമാക്കിയത്.
പക്ഷേ പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താതെ വീട്ടിലിരുന്നായിരുന്നു ജയലളിത ഫയലുകള്‍ പോലും നോക്കിയിരുന്നത്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലായിരുന്നു ഇത് എന്നായിരുന്നു വാര്‍ത്തകള്‍. അടുത്ത കാലത്തായി പൊതു ചടങ്ങുകളില്‍ ഇരുന്നുകൊണ്ടായിരുന്നു ജയലളിത പ്രസംഗിച്ചിരുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications