തമിഴ്‌നാടിന് സ്വയംഭരണാവകാശം: പുതിയ നീക്കവുമായി സ്റ്റാലിന്‍; ഉന്നതതല സമിതി രൂപീകരിച്ചു
ചെന്നൈ: കേന്ദ്ര സർക്കാറുമായുള്ള സംഘർഷം ശക്തമാകുന്നതിനിടയില്‍ സംസ്ഥാനത്തിൻ്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത തല സമിതി രൂപീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കി. പൊതു വിദ്യാഭ്യാസം - പ്രവേശന പരീക്ഷകൾ - ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് തമിഴ്നാട് സർക്കാറിന്റെ നീക്കം.
രമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുക, കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ സംസ്ഥാന വിഷയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുക തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഉന്നത തല സമിത പ്രധാനമായും സർക്കാറിന് നിർദേശങ്ങള്‍ നല്‍കുക.

ഒരുകാലത്ത് പൂർണ്ണമായും സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുത്തിരുന്നതും എന്നാൽ പിന്നീട് സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നിയന്ത്രിക്കുന്ന തരത്തിലേക്ക് മാറ്റിയ ഭരണ, നയരൂപീകരണ മേഖലകൾ ലഭിക്കുകയെന്നതാണ് തമിഴിനാടിന്റെ ആവശ്യം. മുൻ ഉദ്യോഗസ്ഥന്മാരായ അശോക് ഷെട്ടി, മു നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യയുടെ ഫെഡറല്‍ തത്വത്തിന്റെ സമഗ്രതയെ ബാധിക്കാത്ത വിധത്തിലാകും ഉന്നതതല സമിതി ഈ വിഷയത്തിലെ നിയമങ്ങൾ വിലയിരുത്തുകയെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
2026 ജനുവരിയിൽ സമിതി ഒരു ഇടക്കാല റിപ്പോർട്ടും 2028 ഓടെ അന്തിമ റിപ്പോർട്ടും സമർപ്പിക്കണം. തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്ത്യയിലുടനീളംകേന്ദ്രസർക്കാർ നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് ഒഴിവാക്കാണമെന്നത് ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിലെ ഭരണകക്ഷിയായ ഡി എം കെയും ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിൽ കടുത്ത തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.
തമിഴ്നാട്ടില്‍ ഇത് ആദ്യമായല്ല സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി കെ.കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാലിനും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള തർക്കം അതീവ രൂക്ഷമായിരിക്കേയുള്ള ഈ നീക്കം കൂടുതല്‍ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കും.












Click it and Unblock the Notifications