സ്റ്റാലിന് മേല്‍ സമ്മര്‍ദ്ദം? ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്... സുപ്രധാന വകുപ്പുകളില്‍ ചുമതല
ചെന്നൈ: തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനസംഘടിപ്പിപ്പിക്കുന്നു. ഡി എം കെയുടെ യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ എത്തും. ഡിസംബര്‍ 14 ന് ആമ് (ബുധനാഴ്ച) ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ. ഇതോടൊപ്പം മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലെ പുനഃസംഘടനയും അന്ന് നടക്കും.
ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിലെ എം എല്‍ എയാണ് ഉദയനിധി സ്റ്റാലിന്‍. യുവജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകള്‍ ഉദയനിധി സ്റ്റാലിന് നല്‍കും എന്നാണ് ഡി എം കെയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായ ശിവ വി മേയ്യനാഥനാണ് യുവജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

സ്പെഷ്യല്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നത് എം കെ സ്റ്റാലിനാണ്. ഈ വകുപ്പും ഉദയനിധി സ്റ്റാലിന് കൈമാറിയേക്കും. ഏതാനും വകുപ്പുകള്‍ മാറ്റാനും എം കെ സ്റ്റാലിന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും സഹകരണ മന്ത്രിയായ ഐ. പെരിയസാമിയെ ഗ്രാമവികസന മന്ത്രിയാക്കും എന്നും ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചു.

ഗ്രാമവികസന മന്ത്രി കെ ആര്‍ പെരിയകറുപ്പന്‍ സഹകരണ മന്ത്രിയാകും. വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ടൂറിസം മന്ത്രിയാക്കും എന്നാണ് സൂചന. ടൂറിസം മന്ത്രി ഡോ എം മതിവേന്തന്‍ വനം മന്ത്രിയായേക്കും. പുതിയ മന്ത്രി കൂടി വരുന്നതോടെ സ്റ്റാലിന്‍ സര്‍ക്കാരിലെ 32-ാമത് മന്ത്രിയാകും ഉദയനിധി സ്റ്റാലിന്‍. അതേസമയം വാര്‍ത്തകളോട് സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നത്. നേരത്തെ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം നല്‍കാനുള്ള തീരുമാനത്തെ മന്ത്രിമാര്‍ മുതല്‍ ജില്ലാ സെക്രട്ടറിമാര്‍ വരെ പിന്തുണച്ചിരുന്നു. എന്നാല്‍ ഉദയനിധിക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് കുടുംബ രാഷ്ട്രീയത്തിനെതിരായ വിമര്‍ശനത്തിന് ശക്തി പകരും എന്ന് കരുതി സ്റ്റാലിന്‍ സമ്മതം മൂളിയിരുന്നില്ല.

എന്നാല്‍, ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഡി എം കെയ്ക്കുള്ളില്‍ കുടുംബത്തിലും ഒരുപോലെ സമ്മര്‍ദ്ദമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാന്‍ഡോസ് ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായഹസ്തമായി ഉദയനിധി സ്റ്റാലിന്‍ തിരുവല്ലിക്കേണി വിആര്‍ തെരുവിലെത്തിയിരുന്നു. ഇവിടത്തെ ജനങ്ങള്‍ക്ക് അരിയും പലചരക്ക് സാധനങ്ങളും ബെഡ് ഷീറ്റുകളും വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications