കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും എടപ്പാടി സർക്കാരിന് പണി കിട്ടി; മൂന്ന് എംഎൽഎമാരു കൂടി ടിടിവി പക്ഷത്ത്, സർക്കാർ താഴെ വീഴും?

തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു. മൂന്ന് എംഎല്‍എമാര്‍ കൂടി പളനി സ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അണ്ണ ഡിഎംകെയിലെ മൂന്ന് എംഎല്‍എമാര്‍ കൂടി എടപ്പാടി പളനിസാമിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. കൂടാതെ ടിടിവി പക്ഷത്തെ ഒരു എംഎല്‍എ പളനിസാമി പക്ഷത്തേയ്ക്ക് കൂറു മാറിയിട്ടുണ്ട്. ദിനകരന് പിന്തുണയുമായെത്തിയ മൂന്ന് എംഎല്‍എമാരാണ് ഇന്ന് മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത്.

വീണ്ടും ഉന്നിനെതിരെ ഉപരോധവുമായി അമേരിക്ക; സ്വത്തുക്കൾ മരവിപ്പിക്കണം, വിദേശയാത്ര അനുവദിക്കരുത്..വീണ്ടും ഉന്നിനെതിരെ ഉപരോധവുമായി അമേരിക്ക; സ്വത്തുക്കൾ മരവിപ്പിക്കണം, വിദേശയാത്ര അനുവദിക്കരുത്..

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംഎൽമാർ ഗവർണരെ സമീപിച്ചിരുന്നു. എംഎല്‍എമാരായ രത്നസഭാവതി, കലൈശെല്‍വം എന്നിവരും സ്വതന്ത്ര എംഎല്‍എ കരുണാസുമാണ് ഗവർണറെ കണ്ടത്. കൂടാതെ ഇതു സംബന്ധമായ കത്ത് എംഎൽഎമാർ ഗവർണർക്കു കൈമാറിയിട്ടുണ്ട്.അതിനിടെ ദിനകരന്‍ പക്ഷത്തുണ്ടായിരുന്ന കമ്പം എംഎല്‍എ എസ്.ടി.കെ. ജഗ്ഗയ്യ പളനിസാമി പക്ഷത്തേയ്ക്ക് എത്തി. ഇന്ന് സ്പീക്കര്‍ ധനപാലനെ കണ്ട ജഗ്ഗയ്യ പളനിസ്വാമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയിച്ചു.

palani swami

ഇതോടെ പളനി സ്വാമിക്ക് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരുടെ എണ്ണം 21 ആയി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് ടിടിവി ദിനകരന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. മൂന്ന് എംഎല്‍എമാര്‍ക്കും ഏഴ് എംപിമാര്‍ക്കും ഒപ്പമെത്തിയായിരുന്നു ടിടിവിയുടെ സന്ദര്‍ശനം. കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതായും ടിടിവി ദിനകരന്‍ അറിയിച്ചു..

English summary
Three MLAs withdrew their support for Palani Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X