കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരൻ (57) ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഓഫീസിലെ മറ്റ് നാല് ജീവനക്കാർക്കൊപ്പം ജൂൺ 12ന് ആണ് ദാമോദരന് കോവിഡ് സ്ഥിരീകരിച്ചത്.

ദാമോദരന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ അൻപതിലധികം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഒരാള്‍ കോവിഡ് സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
edappadi

അതേസമയം, തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരികയാണ്. ഇന്നലെമാത്രം 1515 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 49 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 48019 ആയി. 528 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

 ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43? ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രാഥമിക വോട്ടര്‍പട്ടിക ഇന്ന് പുറത്തിറക്കും; പുതുതായി 14 ലക്ഷം പേര്‍തദ്ദേശ തെരഞ്ഞെടുപ്പ്; പ്രാഥമിക വോട്ടര്‍പട്ടിക ഇന്ന് പുറത്തിറക്കും; പുതുതായി 14 ലക്ഷം പേര്‍

English summary
tamil nadu cm's personal secretary damodaran dies due to cornavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X