കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് ഇൻസ്പെക്ടർ ആത്മഹത്യക്ക് ശ്രമിച്ചു; കാരണം? മേലുദ്യോഗസ്ഥൻ ചെയ്തത്, വീഡിയോ!

Google Oneindia Malayalam News

ചെന്നൈ: സബ് ഇൻസ്പെക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചത്. തമിഴ്‌നാട് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് ജെയ്ശ്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവില്‍ നാലാം ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീകാന്ത്.

കഴിഞ്ഞ ദിവസമാണ് മേലുദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് ശ്രീകാന്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തത്. തന്നെ തെറ്റു ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായി ശ്രീകാന്ത് വീഡിയോയില്‍ പറഞ്ഞിരുന്നു. കൈക്കൂലി നല്‍കി വ്യാജ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ പറഞ്ഞു. തനിക്ക് അതിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ തെറ്റു ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

നേർവഴിക്ക് ജോലി ചെയ്യാൻ സാധിച്ചില്ല

നേർവഴിക്ക് ജോലി ചെയ്യാൻ സാധിച്ചില്ല

സബ് ഇൻസ്പെക്ടർ ആയതുമുതൽ നേർവഴിയിൽ ജോലി ചെയ്യാൻ സാധിക്കാത്തതിൽ ശ്രീകാന്ത് ഏറെ വിഷമിച്ചിരുന്നു എന്ന് ശ്രീകാന്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു.

പരാതിയിൽ നടപടിയില്ല

പരാതിയിൽ നടപടിയില്ല

അഴിമതിയെക്കുറിച്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് എന്‍ക്വയറി നടന്നതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നും ശ്രീകാന്ത് വീഡിയോയില്‍ പറഞ്ഞു.

നോട്ടപ്പുള്ളി

നോട്ടപ്പുള്ളി

അഴിമതിയ്‌ക്കെതിരെ നിലയുറച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി ശ്രീകാന്ത് മാറിയിരുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്തതിന്റെ പേരില്‍ പതിനഞ്ചാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയതായി ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

ദീപാവലി ആഘോഷിച്ചില്ല

കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയാത്തതിന്റെ ദു:ഖവും അദ്ദേഹം പങ്കുവെച്ചിരുന്നു. തുടർന്നാണ് ശ്രീകാന്ത് ആത്മഹത്യക്ക് ശ്രമിച്ചത്.

English summary
A Tamil Nadu police sub-inspector is undergoing treatment in a Coimbatore hospital after he tried to kill self following his lamentations in a Facebook video post about corruption in the higher ranks of his department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X