അനുക്രീതി വാസ് 2018ലെ ഇന്ത്യന്‍ സുന്ദരി; കോളജ് വിദ്യാര്‍ഥിനി, കിരീടം ചൂടിയത് 29 പേരെ പിന്നിലാക്കി

ദില്ലി: തമിഴകത്ത് നിന്നുള്ള കോളജ് വിദ്യാര്‍ഥിനിയാണ് അനുക്രീതി വാസ്. സോഷ്യല്‍ മീഡിയയില്‍ ദേശീയ തലത്തില്‍ ഇന്ന് കൂടതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ 19കാരിയെ പറ്റിയാണ്. 2018ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ഈ മിടുക്കി. മിസ് ഇന്ത്യ കിരീടം ചൂടി നില്‍ക്കുന്ന അനുക്രീതിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണിപ്പോള്‍.

03

29 മല്‍സരാര്‍ഥികളെ പിന്നിലാക്കിയാണ് അനുക്രീതി വാസ് മിസ് ഇന്ത്യ പട്ടം നേടിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലാറാണ് അനുക്രീതിക്ക് കിരീടമണിയിച്ചത്.

ഹരിയാനയില്‍ നിന്നുള്ള 21കാരി മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണറപ്പ് നേടിയത്. ആന്ധ്രപ്രദേശിലെ ശ്രേയ റാവു കമവരപ്പു രണ്ടാം റണ്ണറപ്പ് നേടി. കഴിഞ്ഞ വര്‍ഷത്തെ മിസ് യുനൈറ്റഡ് കോണ്ടിനന്റ് സന ദുവ, മിസ് ഇന്റര്‍ കോണ്ടിനന്റ് പ്രിയങ്ക കുമാരി എന്നിവര്‍ ഇരുവര്‍ക്കും കിരീടമണിയിച്ചു.

മുംബൈയില്‍ നടന്ന മല്‍സരത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹര്‍, നടന്‍ ആയുഷ്മാന്‍ കുറാന, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, ഇര്‍ഫാന്‍ പഠാന്‍, ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത, ബോബി ഡിയോള്‍, കുണാല്‍ കപൂര്‍ എന്നിവരടങ്ങിയ വിധകര്‍ത്താക്കളാണ് വിജയിയെ തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+