വിശ്വാസം നേടി പളനി സ്വാമി!! ഇനി എന്ത്? ഒന്നും എളുപ്പമാകില്ലത്രേ!!
തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. വിശ്വാസം നേടിയതോടെ തമിഴ്നാട് പ്രതിസന്ധി അവസാനിക്കുന്നില്ല.
ചെന്നൈ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനി സ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടി. 122 പേര് പളനി സ്വാമിയെ അനുകൂലിച്ച് വോട്ട് ചെയ്തു. 11പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. വിശ്വാസം നേടിയതോടെ തമിഴ്നാട് പ്രതിസന്ധി അവസാനിക്കുന്നില്ല. എതിര്‍ത്ത് വോട്ട് ചെയ്ത 11 എംഎല്‍എമാര്‍ കൂറുമാറ്റ നിയമ പ്രാകാരം നടപടി നേരിടും. 11 എംഎല്‍എമാര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കും.
അത്യന്തം നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പല തവണ നിര്‍ത്തിവച്ച വിശ്വാസ വോട്ടെടുപ്പ് മൂന്ന് മണിയോടെ ആരംഭിക്കുകയായിരുന്നു. ഡിഎംകെ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും വാക്കൗട്ട് നടത്തി.
വന്‍ ബഹളത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ ഘരാവോ ചെയ്തു. സ്പീക്കറുടെ മേശ അംഗങ്ങള്‍ തല്ലിത്തകര്‍ത്തു. സ്പീക്കറുടെ നേരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഡിഎംകെ അംഗം ദുരൈ മുരുകനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. രണ്ട് വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ക്കും പരുക്കേറ്റു.

നാടകീയ രംഗങ്ങള്‍
നാടകീയ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ഒ പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്റ്റാലിന് രംഗത്തെത്തി. രഹസ്യബാലറ്റ് വേണമെന്ന ഒപിഎസിന്റെ വാദം സ്പീകര്‍ അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധിച്ചു.

മേശ തല്ലിത്തകര്‍ത്തു
തമിഴകം കാത്തിരുന്ന പളനി സ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് സഭ നടപടികള്‍ നടന്നിരുന്നത്. ഇതിനിടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം സ്പീക്കറെ ഘരാവോ ചെയ്തു. ഇതിനു പിന്നാലെ അദ്ദേഹത്തിനു നേരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി. സ്പീക്കറുടെ മേശയും കസേരയും തല്ലിത്തകര്‍ത്തു.

പേപ്പര്‍ വലിച്ചെറിഞ്ഞു
ശക്തമായ പ്രതിഷേധം തന്നെയാണ് സഭയില്‍ ഉണ്ടായത്. ഡിഎംകെ അംഗങ്ങള്‍ പേപ്പര്‍ വലിച്ചു കീറിയെറിയുകയും മേശപ്പുറത്ത് കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെ ഒരംഗം സ്പീക്കറുടെ ചെയറിലും കയറി നിന്നു.

വൈകിപ്പിക്കാന്‍ ശ്രമം
വിശ്വാസവോട്ടെടുപ്പ് തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിലൂടെ തീരുമാനം ഗവര്‍ണറുടെ കോര്ട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് 15 ദിവസം സമയം നല്‍കിയെങ്കിലും എംഎല്‍എമാരുടെ കൂറ് മാറ്റ ഭീതിയെ തുടര്‍ന്നാണ് വേഗം വിശ്വാസ വോട്ടെടുപ്പ് നേടാന്‍ പളനി സ്വാമി തീരുമാനിച്ചത്.

മാധ്യമങ്ങളും പ്രതിഷേധിച്ചു
മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇതിനിടെ അകത്തു പ്രവേശനം അനുവദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറത്തേക്ക് വിവരം നല്കാന് കഴിയാത്ത രീതിയില്‍ ജാമര്‍ ഘടിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായി.

38 എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തി
ആദ്യ ബ്ലോക്ക് പളനി സ്വാമിക്ക് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. 38 എംഎല്‍എമാരാണ് ആദ്യ ബ്ലോക്കില്‍ ഉണ്ടായിരുന്നത്. ആറ് ബ്ലോക്കായിട്ടാണ് തിരിച്ചിരിക്കുന്നത്.

ഡിഎംകെയുടെയും ആവശ്യം
സഭയില്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവുമായി സ്റ്റാലിനും രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം സ്പീക്കര്‍ നിഷേധിച്ചിട്ടുണ്ട്. അനാവശ്യമായി സഭ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പനീര്‍ശെല്‍വം രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടിരുന്നു.

അദ്ഭുതങ്ങള്‍ ഇല്ല
അട്ടിമറികളും അദ്ഭുതങ്ങളും ഇല്ലാതെ പളനി സ്വാമി വിശ്വാസ വോട്ട് നേടി. പറഞ്ഞിരുന്നതു പോലെ 122 അംഗങ്ങളുടെ പിന്തുണ പളനി സ്വാമിക്ക് ഉണ്ടായിരുന്നു. 11 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

തിരഞ്ഞെടുപ്പോ
നിര്‍ണായക മാറ്റങ്ങള്‍ക്കാകും ഇനി തമിഴക രാഷ്ട്രീയം സാക്ഷ്യം വഹിക്കുക. 11 എംഎല്‍എമാര്‍ കൂറുമാറ്റ നിയമപ്രകാരം നടപടി നേരിടും ഈ സാഹചര്യത്തില്‍ 11 മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് ഉണ്ടാകും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications