കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളനിസ്വാമിയ്ക്ക് 'വിശ്വാസം' കിട്ടാതിരിക്കാന്‍ ഒപിഎസിന്‍റെ കളി!! പനീർശെൽവത്തിന്റെ പദ്ധതി ഞെട്ടിക്കും?

ജനകീയ താത്പര്യം പനീര്‍ശെല്‍വത്തിനൊപ്പമാണെങ്കിലും എംഎല്‍എമാരുടെ പിന്തുണ പളനി സ്വാമിക്കെന്നാണ് നിലവിലെ സൂചനകള്‍. രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അന്തിമ തീരുമാനം കാത്തിരിക്കുകയാണ് തമിഴക രാഷ്ട്രീയം. മൂന്ന് പതിറ്റാണ്ടിനു ശേഷം ഒരു വിശ്വാസ വോട്ടെടുപ്പിന് തമിഴക രാഷ്ട്രീയം സാക്ഷ്യം വഹിക്കുമ്പോള്‍ എല്ലാ കണണുകളും സെന്റ് ജോര്‍ജ് കോട്ടയിലേക്കാണ്. ശശികലയുടെ വിശ്വസ്തന്‍ പളനി സ്വാമിയാണോ അതോ ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍ ശെല്‍വമാണോ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുക എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

ജനകീയ താത്പര്യം പനീര്‍ശെല്‍വത്തിനൊപ്പമാണെങ്കിലും എംഎല്‍എമാരുടെ പിന്തുണ പളനി സ്വാമിക്കെന്നാണ് നിലവിലെ സൂചനകള്‍. രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. 234 അംഗ മന്ത്രിസഭയില്‍ 123 പേരുടെ പിന്തുണ ഉണ്ടെന്നാണ് പളനി സ്വാമി പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ 117 പേരുടെ പിന്തുണയാണ് വേണ്ടെത്. പ്രത്യക്ഷത്തില്‍ 11 പേരുടെ പിന്തുണയാണ് പനീര്‍ ശെല്‍വത്തിനുള്ളത്. കണക്കിലെ കളികളാകും തമിഴ്‌നാട് തലൈവറെ തീരുമാനിക്കുക.

ഇതിനിടെ രഹസ്യ വോട്ടിലൂടെ പളനിസ്വാമിയെ വീഴ്ത്താനുള്ള ശ്രമങ്ങളും പനീര്‍ശെല്‍വം നടത്തിയിട്ടുണ്ട്.

 ഇലക്ട്രോണിക് സംവിധാനം ഇല്ല

ഇലക്ട്രോണിക് സംവിധാനം ഇല്ല

തമിഴ്‌നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തതലയെണ്ണിയോ ആയിരിക്കും തീരുമാനിക്കുക. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് വിശ്വാസ പ്രമേയം അവതരിപ്പിക്കുക.

 വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ്

വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ്

ചിന്നമ്മ ശശികല ജയിലിലായതോടെ അപ്രതീക്ഷിതമായിട്ടാണ് പളനി സ്വാമി തമിഴ്‌നാടിന്റെ തലപ്പത്തേക്ക് എത്തിയത്. ഇതിനിടെ പല എംഎല്‍എമാരും പനീര്‍ ശെല്‍വം പക്ഷത്തേക്ക് പോകുന്നുണ്ട്. 15 ദിവസത്തെ സാവകാശം നല്‍കിയിട്ടും നേരത്തെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനു പിന്നിലും എംഎല്‍എമാര്‍ കൂറുമാറുമോ എന്ന ഭയമാണ്.

 പനീര്‍ശെല്‍വത്തിന് തുണ

പനീര്‍ശെല്‍വത്തിന് തുണ

ഇതിനിടെ വിശ്വാസ വോട്ടെടുപ്പിനെ എതിര്‍ക്കുമെന്ന് മൈലാപ്പൂര്‍ എംഎല്‍എയും മുന്‍ ഡിജിപിയുമായ ആര്‍ നടരാജന്‍ വ്യക്തമാക്കി. ഇനി എട്ടുപേര്‍ കൂടി പനീര്‍ശെല്‍വത്തെ പിന്തുണച്ചാല്‍ സര്‍ക്കാര്‍ വീഴും.

 പനീര്‍ശെല്‍വത്തിന് നേട്ടം

പനീര്‍ശെല്‍വത്തിന് നേട്ടം

ഡിഎംകെയും കോണ്‍ഗ്രസും വിശ്വാസവോട്ടെടുപ്പിനെ എതിര്‍ക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസും ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കും. ഇതും പളനി സ്വാമിക്ക് തിരിച്ചടിയാകും. വിശ്വാസ വോട്ടെടുപ്പിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

 തീരുമാനം കാത്ത്

തീരുമാനം കാത്ത്

കണക്കിലെ കളികളാണ് ഇക്കാര്യത്തില്‍ നിര്‍ണായക മാകുന്നത്. എംഎല്‍എമാരുടെ പിന്തുണ നഷ്ടമായാല്‍ സര്‍ക്കാര്‍ വീഴും. നിലവില്‍ ആറു വോട്ടിന്റെ ഭൂരിപക്ഷം പളനി സ്വാമിക്കുണ്ട്. ഇവര്‍ പളനി സ്വാമിക്ക് ഒപ്പം നിന്നാല്‍ വിശ്വാസ വോട്ടെടുപ്പ് ജയിക്കും.

 സ്പീകറുടെ കാസ്റ്റിങ് വോട്ട്

സ്പീകറുടെ കാസ്റ്റിങ് വോട്ട്

എംഎല്‍എമാര്‍ കൂറുമാറുകയും കോണ്‍ഗ്രസ് ലീഗ് എന്നിവ എതിര്‍ക്കുകയും ചെയ്താല്‍ പളനി സ്വാമി പരാജയപ്പെടും. ഇരു പക്ഷവും ഒപ്പത്തിനൊപ്പമായാല്‍ സ്പീകറുടെ കാസ്റ്റിങ് വോട്ട് നിര്‍ണായകമാകും.

 ജനവിധി നിര്‍ണയിക്കും

ജനവിധി നിര്‍ണയിക്കും

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ജനവിധി തീരുമാനിക്കും. നിലവിലെ സാഹചര്യത്തില്‍ ജനപിന്തുണ പനീര്‍ ശെല്‍വത്തിനൊപ്പമാണ്.

 സാധ്യത ഇല്ല

സാധ്യത ഇല്ല

പനീര്‍ശെല്‍വം പക്ഷം സ്പീക്കര്‍ ധനപാലനെ സന്ദര്‍ശിച്ച് വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനുള്ള സാധ്യത കുറവാണ്. ഇത് അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ധനപാലന്‍ പരസ്യ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.

English summary
The principal opposition in the state, DMK and its ally IUML on Friday declared that they would oppose the confidence vote sought by Chief Minister Edappadi K.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X