Get Updates
Get notified of breaking news, exclusive insights, and must-see stories!

സംയുക്ത സൈന്യാധിപന് രാജ്യം വിട ചൊല്ലുന്നു: വികാരനിർഭരമായ യാത്രയയപ്പ് നേർന്ന് ദില്ലി

ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരിക്കടുത്ത് സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും അറിയാം

Dec 10, 2021, 4:17 pm IST

രാജ്നാഥ് സിങ് അന്ത്യഭിവാദം അർപ്പിക്കുന്നു
Dec 10, 2021, 4:15 pm IST

വിലാപ യാത്ര
Dec 10, 2021, 4:14 pm IST

രാവിലെ ദില്ലി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്.
Dec 10, 2021, 4:14 pm IST

റാവത്തിന്റെയും മധുലികയുടേയും സംസ്കാരം 4.45 ന്
Dec 09, 2021, 9:35 pm IST

പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിക്കുന്നു
Dec 09, 2021, 9:34 pm IST

അജിത് ഡോവലും റീത്തുകള്‍ സമർപ്പിച്ചു. ഇവർക്ക് ശേഷമായിരുന്നു വിവിധ സേനകളുടെ തലവന്‍മാരും ആദരാഞ്ജലിയർപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് എത്തുമെന്ന് ആദ്യം സൂചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം എത്തിയില്ല. നാളെയായിരിക്കും അദ്ദേഹം സൈനികർക്ക് ആദരാഞ്ജലിയർപ്പിക്കുക.
Dec 09, 2021, 9:34 pm IST

പ്രധാനമന്ത്രിയെത്തി കൂടുംബാംഗങ്ങളെ കാണുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു രാജ്നാഥ് സിങ് ഒരോ സൈനികന്റേയും മൃതദേഹത്തിന് അരികിലെത്തി ആദരാഞ്ജലി അർപ്പിച്ചത്.
Dec 09, 2021, 9:34 pm IST

മൂന്ന് സൈനിക മേധാവികള്‍, ദേശീയ സുക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പാലം വിമാനത്താവളത്തില്‍ സന്നിഹതരായിരുന്നു. നേരത്തെ തന്നെയെത്തിയ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കുടുംബത്തിന്റെ അരികിലെത്തി ആശ്വസിപ്പിച്ചു
Dec 09, 2021, 9:34 pm IST

ദില്ലിയിലെ പാലം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൂന്നുരില്‍ നിന്നും കോയമ്പത്തൂരിലെ സുലൂരില്‍ എത്തിച്ച് മൃതദേഹങ്ങള്‍ അവിടെ നിന്നും ഏഴയരോടെ തന്നെ പാലം വിമാനത്താവളത്തിലെത്തിച്ചു. ഒരുക്കങ്ങള്‍ക്ക് ശേഷം 8.30 ഓടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
Dec 09, 2021, 9:33 pm IST

ഹെലികോപ്ടർ അപകടത്തില്‍ കൊലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Dec 09, 2021, 4:40 pm IST

ജനറൽ ബിപിൻ റാവത്ത് അടക്കമുള്ള 13 സൈനിക ഉദ്യോഗസ്ഥരുടെ മൃതദ്ദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ രണ്ട് അപകടം. വെല്ലിങ്ടൺ പരേഡ് ഗ്രൗണ്ടിലെ വിലാപയാത്ര കഴിഞ്ഞ് സുളുരിലെ സൈനിക കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. വെല്ലിങ്ങ്ടണ്ണിൽ നിന്ന് ഊട്ടി ചുരമിറങ്ങവേയാണ് അപകടമുണ്ടായത്. സങ്കീർണമായ യാത്രക്കിടെയാണ് രണ്ട് അപകടവും സംഭവിച്ചത്.
Dec 09, 2021, 11:31 am IST

കൂനൂർ ഹെലികോപ്റ്റർ ദുരന്തം സംയുക്ത സേന അന്വേഷിക്കും. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം
Dec 09, 2021, 10:40 am IST

കുനൂരില്‍ സംയുക്ത സൈനിക സേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന്റ ദൃശ്യങ്ങള്‍ പുറത്ത്
Dec 09, 2021, 9:50 am IST

പരിശോധനയില്‍ തകര്‍ന്ന ഹെലികോപ്ടറിന്റെ ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്‌സ്) കണ്ടെത്തി. സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത് നിര്‍ണായയകമായും. വിങ് കമാന്‍ഡര്‍ ആര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ ഉദ്യോഗസ്ഥരുടെ 25 അംഗ പ്രത്യേക സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
Dec 09, 2021, 9:41 am IST

കുനൂരില്‍ സംയുക്ത സൈനിക സേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി സ്ഥലത്തെത്തി തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധന നടത്തി. മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്.
Dec 08, 2021, 9:19 pm IST

മദ്രാസ് റെജിമെന്റല്‍ സെന്ററിലെ ഔദ്യോഗിക ദു:ഖാചരണ ചടങ്ങിനും പൊതുദര്‍ശനത്തിനും ശേഷമാണ് ദിലിയിലേക്ക് കൊണ്ടുവരിക.
Dec 08, 2021, 9:19 pm IST

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ തമിഴ്‌നാട്ടില്‍ നിന്ന് ദില്ലിയിലെത്തിക്കും.
Dec 08, 2021, 7:48 pm IST

അതുല്യമായ കഴിവുള്ള സൈനികനായിരുന്നു ബിപിന്‍ റാവത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. യഥാര്‍ഥ രാജ്യസ്‌നേഹിയായിരുന്നു. സേനയെ ആധുനിക വല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു എന്നും മോദി പറഞ്ഞു.
Dec 08, 2021, 6:26 pm IST

ബിപിന്‍ റാവത്തിന്റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ്. ധീരതയുള്ള സൈനികനായിരുന്നു. മാതൃരാജ്യത്തിന് വേണ്ടി ഏറെകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് വാക്കുകള്‍ മതിയാകില്ലെന്നും അമിത് ഷാ പറഞ്ഞു.
Dec 08, 2021, 6:24 pm IST

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിത ദുരന്തമാണുണ്ടായത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ വിയോഗത്തിലും ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Dec 08, 2021, 6:22 pm IST

ബിപിന്‍ റാവത്തിന്റെത് അപ്രതീക്ഷിത വിടവാങ്ങലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. റാവത്തിന്റെ മരണം രാജ്യത്തിന് നഷ്ടമാണെന്നും ജയശങ്കര്‍ പറഞ്ഞു.
Dec 08, 2021, 6:20 pm IST

സംയുക്ത സേനാ മേധാവി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സേനയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും രാജ്‌നാഥ് സിങ്.
Dec 08, 2021, 6:17 pm IST

ഹെലികോപ്റ്ററില്‍ അപകടത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം. ബാക്കി കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് വ്യോമസേന അറിയിച്ചു.
Dec 08, 2021, 6:08 pm IST

ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുവെന്ന് വ്യോമസേനയുടെ സ്ഥിരീകരണം. അദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും മരിച്ചു.
Dec 08, 2021, 5:59 pm IST

വിങ് കമാന്റര്‍ പൃഥ്വിസിങ് ചൗഹാന്‍ ആയിരുന്നു തകര്‍ന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ്. 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ കമാന്റിങ് ഓഫീസറായിരുന്നു അദ്ദേഹം.
Dec 08, 2021, 5:18 pm IST

ക്യാബിനറ്റിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതി ഇന്ന് 6.30ന് യോഗം ചേരും. സുപ്രധാന തീരുമാനം യോഗത്തിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗത്തിന് അധ്യക്ഷത വഹിക്കുക.
Dec 08, 2021, 5:13 pm IST

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന 14ല്‍ 13 പേരും മരിച്ചതായി മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തും. ബിപിന്‍ റാവത്തിന്റെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരം വന്നിട്ടില്ല.
Dec 08, 2021, 5:04 pm IST

അപകടം നടന്ന സ്ഥലത്തെ എല്ലാ അവശിഷ്ടങ്ങളും കണ്ടെത്തുന്നതിന് ഡ്രോണ്‍ (പൈലറ്റില്ലാ ചെറുവിമാനം) വിന്യസിച്ചു.
Dec 08, 2021, 5:02 pm IST

ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് വനിതയുടെ മൃതദേഹം കണ്ടെത്തിയെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Dec 08, 2021, 5:00 pm IST

തമിഴ്‌നാട്ടിലെ ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കരസേനാ മേധാവി എംഎം നരവനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് വിവരങ്ങള്‍ കൈമാറി.
READ MORE

h
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+