• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിതൃത്വ തര്‍ക്കം, പശുക്കുട്ടിയുടെ അച്ഛനാര്? ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശം!!

  • By Ashif

മുത്തുപ്പേട്ട: തമിഴ്‌നാട്ടിലെ രണ്ട് കര്‍ഷകര്‍ക്കിടയിലെ തര്‍ക്കം ചരിത്രസംഭവമാവുന്നു. പശുക്കുട്ടിയുടെ ഉടമസ്ഥാവകാശം ഇരുകര്‍ഷകരും ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പരിഹാരത്തിന് പോലിസ് നിര്‍ദേശിച്ചതാവട്ടെ ഡിഎന്‍എ പരിശോധനയും!

കര്‍ഷകര്‍ തമ്മിലുള്ള പ്രശ്‌നം ക്രമസമാധാന വിഷയമാവാന്‍ സാധ്യതയുള്ളതിനാലാണ് പോലിസ് ഈ വിചിത്ര നിര്‍ദേശം മുന്നോട്ട് വച്ചത്. ബന്ധുക്കളും അയല്‍വാസികളുമായ രാജരത്‌നവും മതിയഴകനുമാണ് പശുക്കുട്ടി തങ്ങളുടേതാണെന്ന് പറഞ്ഞു രംഗത്ത് വന്നത്. തിരുവാരൂര്‍ ജില്ലയിലാണ് സംഭവം.

പരാതി പോലിസിലേക്ക്

രാജരത്‌നമാണ് ആദ്യം പോലിസില്‍ പരാതിപ്പെട്ടത്. തന്റെ പശു പ്രസവിച്ച കുട്ടിയെ കാണാനില്ലെന്നും ഏറെ നേരത്തിന് ശേഷം പശുക്കുട്ടിയെ മതിയഴകന്റെ തൊഴുത്തില്‍ കണ്ടുവെന്നുമാണ് പരാതി. എന്നാല്‍ പശുക്കുട്ടിയെ വിട്ടുതരാന്‍ മതിയഴകന്‍ തയ്യാറായിട്ടില്ലെന്നും രാജരത്‌നം പരാതിയില്‍ ബോധിപ്പിച്ചു.

പോലിസിന്റെ നാടന്‍ കൈക്രിയകള്‍

എന്നാല്‍ രാജര്തനം കള്ളം പറയുകയാണെന്നും പശുക്കുട്ടി തന്റെതാണെന്നുമാണ് മതിയഴകന്റെ വാദം. ആദ്യം പോലിസ് ചില നാടന്‍ പ്രയോഗങ്ങള്‍ നടത്തി. രണ്ട് പശുക്കളെയും അകലെ കെട്ടിയിട്ടു. പശുക്കുട്ടി ഏത് പശുവിന്റെ അടുത്തേക്കാണോ ഓടിയെത്തുന്നത് അതാണ് യഥാര്‍ഥ മാതാവ്. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം തീര്‍ന്നില്ല.

ക്രമസമാധാന പ്രശ്‌നമായി

പശുക്കുട്ടി ഓടിയടുത്തത് മതിയഴകന്‍ കൊണ്ടുവന്ന പശുവിന്റെ അടുത്തേക്കാണ്. ഇതോടെ പോലിസ് പ്രശ്‌നം തീര്‍ന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ രാജരത്‌നം വിട്ടില്ല. അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. രാജരത്‌നത്തെ അനുകൂലിച്ച് ആളുകള്‍ സംഘടിക്കാനും തുടങ്ങി.

 ശാസ്ത്രീയ പരിഹാരം

പശുവും കിടാവും തന്റെതാണെന്ന് പറഞ്ഞ് മതിയഴകന്‍ കൊണ്ടുപോയി. കലഹം മൂര്‍ഛിക്കാന്‍ തുടങ്ങിയതോടെയാണ് പരിഹാരം എന്ന നിലയില്‍ പോലിസ് ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പ്രശ്‌നം ശാസ്ത്രീയമായേ പരിഹരിക്കാനാവൂവെന്നും പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി രാമാനുജം പറഞ്ഞു.

മനുഷ്യരിലാണ് ഡിഎന്‍എ പരിശോധന

പിതൃത്വം അറിയാന്‍ സാധാരണ മനുഷ്യരിലാണ് ഡിഎന്‍എ പരിശോധന നടത്താറുള്ളത്. മൃഗങ്ങളില്‍ ഇത്തരം പരിശോധന അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മൃഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. വളരെ ചെലവുള്ള രീതിയാണിതെന്നു മൃഗസംരക്ഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പശുവിനെക്കാള്‍ വരും പരിശോധനക്ക്

വലിയ തുക ചെലവിട്ട് പരിശോധന നടത്താന്‍ മതിയഴകനും രാജരത്‌നവും തയ്യാറാവുമോ എന്നതാണ് അടുത്ത ചോദ്യം. ചിലപ്പോള്‍ പശുവിനെ വിറ്റാല്‍ കിട്ടുന്ന സഖ്യയേക്കാള്‍ വരും പരിശോധനക്കെന്ന് തമിഴ്‌നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.തിലകര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

English summary
Faced with a claim of ownership of a calf by two farmers here, police have come up with a unusual suggestion of a DNA test of the cows and the offspring to resolve the dispute. police employed a simple natural test of mother-calf bondage hoping that the younger one would rush to its mother by instinct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more