കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ ഇളവുകള്‍; തമിഴ് നാട്ടില്‍ എട്ട് സോണുകള്‍ തിരിച്ച് നിയന്ത്രണം

  • By News Desk
Google Oneindia Malayalam News

ചെന്നൈ: കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ ദേശീയ തലത്തിലെ ലോക്ക്ഡൗണ്‍ ഇളവുകളോട് കൂടി ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങള് തുടരാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഒപ്പം പൊതുഗതാഗതം ഭാഗികമായോ പൂര്‍ണ്ണമായോ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. അതത് നഗരങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും നിയന്തണങ്ങളിലെ ഇളവ്.

കൊവിഡ് രോഗത്തിന്റെ തീവ്രതയയനുസരിച്ച് സംസ്ഥാനത്തെ എട്ട് സോണുകളാക്കി തിരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള ചെന്നൈ എട്ടാമത്തെ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

tamilnadu

ഇവിടെ പകുതി ശതമാനം ഓഫീസുകള്‍ക്ക് മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഇവിടെ ഐടി കമ്പനികളില്‍ 20 ശതമാനം തൊഴിലാളികളേയും മറ്റു സ്ഥാപനങ്ങളില്‍ 50 ശതമാനം തൊഴിലാളികളേയും ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ചെന്നൈ ഒഴികെയുള്ള മറ്റ് നഗരങ്ങളില്‍ 100 ശതമാനം തൊഴിലാളികളേയും ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.

പുതിയ ഇളവുകള്‍ പ്രകാരം ആരാധനാലയങ്ങളില്‍ ഒത്തുചേരല്‍, മെട്രോ ട്രെയിന്‍ സര്‍വ്വീസ്, സ്‌ക്കൂള്‍, കോളെജ്, കോച്ചിംഗ് സെന്റര്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക്, ഷോപ്പിംഗ് മാളുകള്‍, തിയറ്റര്‍ സ്വിമ്മിംഗ് പൂള്‍, എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല ഒപ്പം നീല്‍ഗിരി, കൊടൈകനാല്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് സെന്ററുകളിലും പ്രവേശനം അനുവദിക്കില്ല.

ചെന്നൈ ഒഴികെയുള്ള മറ്റിടങ്ങളില്‍ വ്യവസായ ശാലകള്‍, ഓഫീസുകള്‍, ഐടി/ ഐടി ഇതര സ്ഥാപനങ്ങള്‍ എന്നിവ 100 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി തുറന്ന് പ്രവര്‍ത്തിക്കാം, മാളുകളിലെ റീടെയില്‍ സെന്ററുകളില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കും. ഇവിടെ അഞ്ചില്‍ കൂടുതല്‍ കസ്റ്റമേര്‍സിനെ അനുവദിക്കില്ല, ചായക്കടകള്‍, പച്ചക്കറി-പല ചരക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ 6 മുതല്‍ 8 വരെ തുറന്ന് പ്രവര്‍ത്തിക്കാം. ജൂണ്‍ 8 മുതല്‍ റസ്റ്റോറന്റുകള്‍ തുറക്കും. എസി അനുവദനീയമല്ല, ഓട്ടോ ടാകസി എന്നിവ രണ്ട് യാത്രക്കാരെ അനുവദിക്കും.

ഏഴും എട്ടും സോണുകളില്‍ ബസ് സര്‍വ്വീസുകള്‍ അനുവദനീയമല്ല. അല്ലാത്തിടങ്ങളില്‍ സ്വകാര്യ സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ നടത്താം. പാസുകള്‍ ഇല്ലാതെ ബസുകള്‍ അനുവദിച്ച സോണുകള്‍ വിട്ട് പോകാന്‍ പാടില്ല. അതത് സോണില്‍ മാത്രമെ സര്‍വ്വീസുകള്‍ അനുവദിക്കുകയുള്ളു.

ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'

English summary
Tamil Nadu coronavirus Unlock: State Divided into 8 Zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X