കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; പുതിയ രോഗികള്‍ 4343

Google Oneindia Malayalam News

ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് വര്‍ധനവുമായി തമിഴ്നാട്. ഇന്ന് മാത്രം 4343 ആളുകൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2027 പുതിയ രോഗികളും ചെന്നൈയില്‍ നിന്നാണ്. 57 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1321 ആയി. തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകകയാണ്. 98392 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3095 പേർ ഇന്ന് അസുഖം ഭേദമായി ആശുപത്രി വിട്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളള മഹാരാഷ്ട്രയില്‍ 180,298 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 5537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 198 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ നിരക്ക് 8053 ആയി. 93,154 പേര‍് രോഗമുക്തി നേടി.

coronavirus

ഇന്ത്യയിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,04,641 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 19,148 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17,834 പേരാണ് ഇതുവരെ മരണപ്പെട്ടത്. രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 59.43 ശതമാനം ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 3,59,860 ആളുകളാണ് രോഗമുക്തി നേടിയിരിക്കുന്നത്. നിലവില്‍ 227,476 പേരാണ് ഇന്ത്യയില്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8,944 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

 ഓട്ടോറിക്ഷയിൽ കയറിയ 65 കാരിയെ പട്ടാപ്പകൽ ബോധം കെടുത്തി: ആഭരണങ്ങളും പണവും മൊബൈലും കവർന്നു!! ഓട്ടോറിക്ഷയിൽ കയറിയ 65 കാരിയെ പട്ടാപ്പകൽ ബോധം കെടുത്തി: ആഭരണങ്ങളും പണവും മൊബൈലും കവർന്നു!!

English summary
Tamil Nadu covid tally crosses 98,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X