കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് പുകയുന്നു.. ദിനകരൻ ഗവർണറെ കണ്ടു.. വിശ്വാസ വോട്ടെടുപ്പ് വേണം

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാസങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരുകയാണ്. എംഎല്‍എമാര്‍ കാല് മാറുന്നതും തിരികെ വരുന്നതുമെല്ലാം അനസ്യൂതം തുടരുന്നു. അതിനിടെ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണം എന്ന ആവശ്യം ഉന്നയിച്ച് ടിടിവി ദിനകര പക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്. എടപ്പാടി സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നുമാവശ്യപ്പെട്ട് ടിടിവി ദിനകരന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 19 ഭരണകക്ഷി എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ദിനകരന്‍ അവകാശവാദം ഉന്നയിക്കുന്നത്.

സുരഭിയെ വളഞ്ഞിട്ടാക്രമിച്ച് സംഘികള്‍.. തിരുവോണത്തിന് ബീഫ് കഴിച്ചെന്ന്.. തെറിയും പൊങ്കാലയും!സുരഭിയെ വളഞ്ഞിട്ടാക്രമിച്ച് സംഘികള്‍.. തിരുവോണത്തിന് ബീഫ് കഴിച്ചെന്ന്.. തെറിയും പൊങ്കാലയും!

നാദിര്‍ഷയെ അറസ്റ്റ് ചെയ്യും? ഒളിവില്‍ കഴിഞ്ഞത് പുനലൂരില്‍.. അടുത്ത ഉന്നം കാവ്യാ മാധവനോ?നാദിര്‍ഷയെ അറസ്റ്റ് ചെയ്യും? ഒളിവില്‍ കഴിഞ്ഞത് പുനലൂരില്‍.. അടുത്ത ഉന്നം കാവ്യാ മാധവനോ?

tamilnadu

നേരത്തെ 19 എംഎല്‍എമാര്‍ സര്‍ക്കാരിലുള്ള അവിശ്വാസം ഗവര്‍ണറെ നേരിട്ട് അറിയിച്ചിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയേയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തേയും മാറ്റണം എന്നതാണ് ദിനകരപക്ഷം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്ക് പോലും സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത സ്ഥിതിയാണ് എന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദിനകരന്‍ പ്രതികരിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ തനിക്കൊപ്പം വരുമെന്നാണ് ദിനകരന്‍ വ്യക്തമാക്കുന്നത്. അതിനിടെ 3 എംഎല്‍എമാര്‍ കൂടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
TTV Dhinakaran meets Governor, Calls for floor test in Tamil Nadu Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X