കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ മരണം താങ്ങാനായില്ല, ടെക്കി തൂങ്ങിമരിച്ചു

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ സങ്കടംകൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപൂരിലാണ് സംഭവം. ഡി സുബ്രമണി എന്നയാളാണ് ജീവനൊടുക്കിയത്. സ്വകാര്യ എഞ്ചിനീയറിംഗ് കമ്പനിയിലെ തൊഴിലാളിയാണ് സുബ്രമണി.

സുബ്രമണിയുടെ സഹപ്രവര്‍ത്തകനാണ് സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സുബ്രമണിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എ പി ജെ അബ്ദുള്‍കലാമിന്റെ വിയോഗത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പില്‍. കലാമിന്റെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിനടിപ്പെട്ടുപോയി എന്നും കുറിപ്പില്‍ സുബ്രമണി എഴുതി.

kalam

മാതാപിതാക്കളോടും സുഹൃത്തുക്കളോടും കുറിപ്പില്‍ സുബ്രമണി മാപ്പപേക്ഷിച്ചു. കലാമിനെ പോലെ ഒരു മനുഷ്യനെ ഇനി ഒരിക്കലും കാണാനാകില്ല. കലാമിന് സ്വന്തം ജീവന്‍ നല്‍കി ആരും ആദരം പ്രകടിപ്പിച്ചിട്ടില്ല. ഞാനത് ചെയ്യുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് തീരുന്നത്. ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുള്‍ കലാം ജൂലൈ 27 ന് ഷില്ലോങിലാണ് അന്തരിച്ചത്.

English summary
Nearly one week after his death, a young techie committed suicide for Dr APJ Abdul Kalam. The incident took place at Thiruporur, Kanchipuram district in Tamil Nadu. The deceased has been identified as D Subramani. He was an employee of a private engineering firm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X