കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി: മോദിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഇരമ്പുന്നു... അഞ്ചിന് ബന്ദിന് ആഹ്വാനം ചെയ്ത് ഡിഎംകെ

  • By Desk
Google Oneindia Malayalam News

കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഈ മാസം അഞ്ചിന് ഡിഎംകെ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദില്‍ സഹകരിക്കണമെന്ന് എഐഎഡിഎംകെയോടും ഡിഎംകെ അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്. ബോര്‍ഡ് രൂപീകരിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെയുടെ നീക്കം.

stalin

ഈ മാസം 15 ന് തമിഴ്നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാനും ഡിഎംകെ തിരുമാച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡും കാവേരി ജലനിയന്ത്രണ സമിതിയും രൂപീകരിക്കാനുള്ള അവസാന തീയതി ഈ മാസം 30നായിരുന്നു. സമയം കഴിഞ്ഞതിന് പിന്നാലെയാണ് കാവേരി ബോര്‍‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാടിനും കര്‍ണാടകയ്ക്കും വെള്ളം പങ്കുവെച്ച് നല്‍കുന്നതിന് ബോര്‍ഡ് തന്നെ തിരുമാനം എടുക്കണമെന്നിരിക്കെ തിരുമാനം കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
അതേസമയം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബോര്‍ഡ് രൂപകരിക്കുന്നതിന് സമയം നല്‍കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

English summary
Tamil Nadu: DMK announces shutdown on April 5 to protest Centre’s delay in forming Cauvery board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X