Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാടിന് പുതിയ മുഖ്യമന്ത്രി വേണമെന്ന് ഡിഎംകെ.. അപ്പോള്‍ ജയലളിത? പകരക്കാരന്‍ 'തല' അജിത്തോ?

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുതിയ മുഖ്യമന്ത്രി വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ ആവശ്യപ്പെട്ടു. ഒന്നുകില്‍ പുതിയ മുഖ്യമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഇന്‍ ചാര്‍ജായി ആരെങ്കിലും - ഇതാണ് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.

Read Also: ജയലളിത ആശുപത്രിയില്‍.. 'ഹോട്ട് സീറ്റില്‍' ഷീല ബാലകൃഷ്ണന്‍, ആരാണീ തമിഴകം ഭരിക്കുന്ന മലയാളി!

എന്നാല്‍ ഡി എം കെയുടെ ഈ ആവശ്യത്തെ പിന്തുണക്കാന്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി പോലും എത്തിയില്ല എന്നതാണ് ഏറെ പ്രധാനപ്പെട്ട ഒരു കാര്യം. ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്ന സാഹതര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒരു നേതൃമാറ്റം ഉണ്ടായിക്കൂടായ്കയില്ല. അങ്ങനെ വന്നാല്‍ ആരാകും ജയലളിതയ്ക്ക് പിന്‍ഗാമിയായി എത്തുക?

എന്താണ് ജയലളിതയുടെ സ്ഥിതി

എന്താണ് ജയലളിതയുടെ സ്ഥിതി

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ശ്വസനം സുഗമമാക്കുന്നതിനുളള ചികിത്സ നല്‍കിവരുന്നു. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട് എന്നു ആശുപത്രി അധികൃതര്‍ പറയുന്നു. രണ്ടാഴ്ചയിലധികമായി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതില്ലാതെ തുടരുകയാണ്.

എല്ലാവര്‍ക്കും ആശങ്ക തന്നെ

എല്ലാവര്‍ക്കും ആശങ്ക തന്നെ

പതിനഞ്ച് ദിവസത്തിലധികമായി സംസ്ഥാനത്ത് തുടരുന്ന ഭരണ സ്തംഭവനാവസ്ഥ പാര്‍ട്ടിയിലും അണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയെ നിയമിക്കണോ എന്ന കാര്യത്തില്‍ പോലും മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രി എന്ന ആവശ്യവുമായി സ്റ്റാലിന്‍ രംഗത്ത് വന്നത്

ഡിഎംകെ ആവശ്യപ്പെടുന്നത്

ഡിഎംകെ ആവശ്യപ്പെടുന്നത്

തമിഴ്‌നാട്ടില്‍ ഒന്നുകില്‍ പുതിയ മുഖ്യമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഇന്‍ ചാര്‍ജായി ആരെയെങ്കിലും നിയമിക്കുക എന്നാണ് ഡി എം കെ ആവശ്യപ്പെടുന്നത്. കാവേരി അടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ഉള്ളപ്പോള്‍ സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ നിലനില്‍ക്കുന്ന അംഗീകരിക്കാനാവില്ല.

പറഞ്ഞതൊന്നുമല്ല നടക്കുന്നത്

പറഞ്ഞതൊന്നുമല്ല നടക്കുന്നത്

എത്രയും വേഗം ജയലളിത ഡിസ്ചാര്‍ജ് ചെയ്യപ്പെടും എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പറഞ്ഞത്. അത് ഉണ്ടായില്ല. ജയലളിത ആശുപത്രിയില്‍ ഇനിയും തുടരേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പുതിയ മുഖ്യമന്ത്രിയെയോ ഇന്‍ ചാര്‍ജായി ആരെയെങ്കിലുമോ കണ്ടെത്തണം - ഡി എം കെ ട്രഷററും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് യോജിപ്പില്ല

കോണ്‍ഗ്രസിന് യോജിപ്പില്ല

എന്നാല്‍ പുതിയ മുഖ്യമന്ത്രി എന്ന ഡി എം കെയുടെ ആവശ്യത്തോട് പച്ചക്കൊടി കാണിക്കാന്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണം നടക്കുന്നുണ്ട്, ഈ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയുടെയോ ഇന്‍ ചാര്‍ജായി ആരുടെയെങ്കിലുമോ ആവശ്യമില്ല - തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് സു തിരുനാവുക്കുരസാര്‍ പറഞ്ഞു.

താല്‍ക്കാലിക മുഖ്യമന്ത്രിയോ

താല്‍ക്കാലിക മുഖ്യമന്ത്രിയോ

ഭരണസ്തംഭനം ഒഴിവാക്കാന്‍ വേണ്ടി ഒ പനീര്‍ശെല്‍വത്തെ താത്കാലിക മുഖ്യമന്ത്രിയാക്കാന്‍ എ ഐ എ ഡി എംകെ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ജയലളിതയ്ക്ക് പരക്കാരനായ പരിചയവും ഒ പനീര്‍ശെല്‍വത്തിനുണ്ട്.

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം

ജയലളിതയ്ക്ക് പകരക്കാരന്‍ വേണ്ടിവരികയാണെങ്കില്‍ അതാരായിരിക്കണം എന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. ജയലളിതയുടെ അസാന്നിധ്യത്തില്‍ മറ്റു ചില മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പകരക്കാരന്‍ അജിത്തോ

പകരക്കാരന്‍ അജിത്തോ

അതേസമയം ജയലളിത സിനിമാ താരം അജിത്തിനെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കണ്ടെത്തിയിരിക്കുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അജിത്ത് ജയലളിതയ്ക്ക് മകനെപ്പോലെയാണ് എന്നും അജിത്തിന് ജയലളിത അമ്മയെപ്പോലെയാണെന്നും ചില കന്നഡ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+