തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് 4 ശതമാനം വോട്ട്; ഡിഎംകെ അധികാരത്തിലേക്ക്- ഇന്ത്യ ടുഡെ ഫലം
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണമാറ്റം സൂചിപ്പിച്ച് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 234 അംഗ നിയമസഭയില്‍ ഡിഎംകെ 175-195 സീറ്റുകള്‍ നേടിയേക്കാം. എഐഎഡിഎംകെ 38-54 സീറ്റുകള്‍ക്കാണ് സാധ്യത. 48 ശതമാനം വോട്ടുകള്‍ ഡിഎംകെയ്ക്ക് കിട്ടും. എഐഎഡിഎംകെയ്ക്ക 35 ശതമാനം വോട്ടും. കമല്‍ ഹാസന്റെ എംഎന്‍എം 4 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടുക. ടിടിവി ദിനകരന്റെ എഎംഎംകെ 3 ശതമാനം വോട്ടിലൊതുങ്ങുമെന്നും ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണം എന്നാണ് 46 ശതമാനം പേര്‍ പ്രതികരിച്ചത്. ബിജെപിക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ കിട്ടാനുള്ള സാധ്യതയുണ്ട്. പിഎംകെയ്ക്കും അത്ര തന്നെ സീറ്റുകള്‍ക്കാണ് സാധ്യത. രണ്ടു പാര്‍ട്ടികളും എഐഎഡിഎംകെ സഖ്യത്തിലാണുള്ളത്. ഡിഎംകെ സഖ്യത്തിലെ മറ്റു പാര്‍ട്ടികളായ കോണ്‍ഗ്രസിന് 16-18 സീറ്റുകള്‍ കിട്ടിയേക്കും. ഇടതുപക്ഷത്തിന് 9-11 സീറ്റുകള്‍ക്കാണ് സാധ്യത. വിസികെയ്ക്ക് 3-5 സീറ്റുകള്‍ കിട്ടാനിടയുണ്ട്. മുസ്ലിം ലീഗിന് ഒരു സീറ്റും.
അതേസമയം, എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകുമെന്നാണ് റിപബ്ലിക് ടിവി -സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. 160 മുതല്‍ 170 വരെ സീറ്റുകള്‍ ഡിഎംകെയ്ക്ക് കിട്ടാനിടയുണ്ട്. എഐഎഡിഎംക്കെയ്ക്ക് 58 മുതല്‍ 68 വരെ സീറ്റുകള്‍ കിട്ടും. ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 4 മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപബ്ലിക് ടിവി സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.
234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. കഴിഞ്ഞ രണ്ടു തവണയായി എഐഎഡിഎംകെയാണ് ഭരിക്കുന്നത്. ഇത്തവണ ഭരണം മാറുമെന്ന് സര്‍വ്വെ സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി-മാര്‍ക്ക് നടത്തിയ എക്‌സിറ്റ് പോള്‍ ഫലവും പുറത്തുവന്നു. ഡിഎംകെ ഭരണമാണ് അവരും പ്രവചിക്കുന്നത്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications