കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും; 12 ജില്ലകളില്‍ അതിതീവ്ര കൊറോണ വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കോയമ്പത്തൂര്‍, സേലം, ത്രിച്ചി, നിലഗിരി ഉള്‍പ്പെടെയുള്ള 25 ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാനുമാണ് തീരുമാനം. ഇവിടങ്ങളില്‍ ജില്ലക്കകത്ത് പാസുകള്‍ ഇല്ലാതെ തന്നെ അവശ്യസേവനങ്ങള്‍ അനുവദിക്കും.

അതേസമയം അതിതീവ്ര ബാധിത പ്രദേശങ്ങളില്‍ പോകുന്നതിനായി പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കേണ്ടതില്ലയെന്ന് തന്നെയാണ് തീരുമാനം. അതേസമയം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി വ്യവസായ ശാലകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം.

lockdown

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തമിഴ്‌നാടിന്റേയും നീക്കം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കും. 37 ജില്ലകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. അതില്‍ 12 ജില്ലകളില്‍ അതി തീവ്ര കൊറോണ വ്യാപനം നടക്കുന്നയിടങ്ങളാണ്. ഈ 12 ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

പതിനായിരത്തിന് മുകളില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ സ്‌ക്കൂള്‍, ആരാധനാലയങ്ങള്‍, ,സിനിമ തിയറ്റര്‍, ബാറുകള്‍ എന്നിവ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.

തമിഴ്നാട്ടില്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 10585 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6973 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 3538 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 74 പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടില്‍ മരണനിരക്ക് കുറവാണ്.

മഹാരാഷ്ട്രയിലെ കാര്യം ഗുരുതരമായി തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30706 ആയിരിക്കുകയാണ്. 22483 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 7088 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്നലെ മാത്രം 67 പേര്‍ മരിച്ചപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 1135 ആണ്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

മഹാരാഷ്ട്രക്ക് ശേഷം ഗുജറാത്തിലാണ് ഏറ്റവും കുടുതല്‍ രോഗികളുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഈ മണിക്കൂര്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വന്ദേഭാരത് ദൗത്യത്തിലൂടെ പ്രവാസികള്‍ നാട്ടിലെത്തിയതോടെ രോഗം വ്യാപനം ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ 53946 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ 3956 പേര്‍ക്ക് ഇന്നലെ മാത്രം രോഗം ഭേദമായി ആശുപത്രിവിട്ടു. 34109 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. 120 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങിയപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 2872 ആയി.

English summary
Tamil Nadu Extended Lockdown Till May 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X