കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഇവരെ കാണുന്നില്ലേ?; മുത്രം കുടിച്ചും മലം തിന്നും കര്‍ഷകരുടെ സമരരീതി മാറുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെ ആഴ്ചകളായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷര്‍ സമരരീതി മാറ്റുന്നു. മൂത്രം കുടിച്ചും മലം തിന്നും സമരത്തിന് ശ്രദ്ധ നല്‍കാനാണ് പാവപ്പെട്ട കര്‍ഷകരുടെ ശ്രമം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശനിയാഴ്ച മൂത്രം കുടിച്ച് സമരം നടത്തുമെന്നാണ് സമരത്തിനെത്തിയവര്‍ പറയുന്നത്.

സര്‍ക്കാര്‍ അവഗണിച്ചാല്‍ ഞായറാഴ്ച മലംതിന്നും സമരം നടത്തുമെന്ന് ജന്ദര്‍ മന്ദിറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ അറിയിച്ചു. തലയോട്ടികളുമായെത്തി സമരം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ കര്‍ഷകരാണ് വീണ്ടും സമരരീതി കൊണ്ട് വ്യത്യസ്തരാകുന്നത്. തങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. പ്രധാനമന്ത്രി തങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദാഹംമാറ്റാന്‍ മൂത്രം കുടിച്ച് സമരത്തിനൊരുങ്ങുകയാണെന്ന് സമര നേതാവ് വ്യക്തമാക്കി.

farmer-protest

ബുധനാഴ്ച മന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയ്ക്കുശേഷം രണ്ടുദിവസം കാത്തിരിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍, കാര്യമായ പ്രതികരണം സര്‍ക്കാര്‍ ഭാഗത്തുനിന്നുമുണ്ടാകാത്തതോടെ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.


English summary
Tamil Nadu farmers to drink urine, eat faeces at Delhi’s Jantar Mantar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X