കർഷകർ കരഞ്ഞോട്ടേ !!! എംഎൽഎമാർക്ക് ശമ്പളം വർധിപ്പിക്കണം !! ചെരുപ്പൂരി തല തല്ലി കർഷകർ!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കാർഷിക കടം എഴുതി തള്ളണമെന്നു ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനിടെ എംഎൽഎമാരുടെ ശമ്പളം ഇരട്ടി വർധിച്ചതിനെതിരെ പ്രതിഷേധവുമായി തമിഴ്നാട് കർഷകർ.ചെരുപ്പൂരി സ്വയം തല തല്ലിയാണ് കർഷകർ പ്രതിഷേധം അറിയിച്ചത്.

രാജ്യ തലസ്ഥാനമായ ദില്ലിയിലെ ജന്ദർ മന്ദറിൽ സമരം നടത്തുന്ന കർഷ പ്രതിനിധികളാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.ജനങ്ങളുടെ പ്രശ്നം മനസിലാക്കാത്ത ജനപ്രതിനിധികൾക്ക് വേട്ട് ചെയ്തതിൽ ഖേധിക്കുന്നുവെന്നും അവർ പറഞ്ഞു.

തമിഴ് നാട് സർക്കാരിനെതിരെ ജനങ്ങൾ

തമിഴ് നാട് സർക്കാരിനെതിരെ ജനങ്ങൾ


സംസ്ഥാന സർക്കാരിന്റെ ശമ്പള വർധനവിനെതിരെ രൂക്ഷമായ പ്രതികരണമാണ് കർഷകരുടെ ഭാഗത്തു നിന്നു ഉണ്ടായിരിക്കുന്നത്,. തങ്ങളുടെ പ്രശ്നം കാണാൻ സാധിക്കാത്തവരെ തിരഞ്ഞെടുത്തതിൽ ഖേദം പ്രകടിപ്പിച്ചു, ചെരുപ്പൂരി സ്വയം തല്വിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

കർഷകരുടെ സമരം

കർഷകരുടെ സമരം


ദില്ലിയിൽ തമിഴ്നാട്ടിലെ കർഷകർ കാർഷിക കടം എഴുതി തള്ളമെന്നും,വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ സഹായം അനുവദിക്കണം, നദീസംയോജനത്തിലൂടെ കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജന്ദ മന്ദിറില്‍ കർഷകർ സമരം നടത്തിവന്നത്.

മൗനംപാലിച്ച് സർക്കാർ

മൗനംപാലിച്ച് സർക്കാർ

കർഷകരുടെ പ്രക്ഷോഭം ദില്ലിയിൽ കത്തുമ്പോഴും അവർക്കും കണ്ണടച്ചു മൗനം പാലിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനോ അവരുടെ പ്രശ്നപരിഹാരത്തിന് ഇടപെടാനോ സർക്കാർ ശ്രമിച്ചില്ല.

എംഎൽഎമാരുടെ ശമ്പളം കുത്തനെ കൂട്ടി

എംഎൽഎമാരുടെ ശമ്പളം കുത്തനെ കൂട്ടി

സംസ്ഥാനത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴും ജനപ്രതിനിധികൾ തങ്ങളുടെ സുഖസൗകര്യങ്ങൾ മാത്രം തേടിപോകുകയാണ്. കർഷകർക്ക് ജീവിക്കാൻ കഴിയുന്നില്ലെങ്കിലെന്താ എംഎൽഎ മാരുടെ ശമ്പളം ഇരട്ടിയാണ് കൂട്ടിയിരിക്കുന്നത്. പ്രതിമാസം 55000 രൂപയിൽ നിന്നും 105000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്

കർഷകരുടെ പെൻഷൻ

കർഷകരുടെ പെൻഷൻ

കാർഷിക വൃത്തികൊണ്ട് ഉപജീവനം കഴിയുന്ന കാർഷകരുടെ പെൻഷൻ പ്രതിമാസം 5000 രൂപ വർധിപ്പിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ എംഎൽഎമാരുടെ ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് വർധിപ്പിച്ചിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾക്കു മുന്നിൽ കണ്ണടച്ചിട്ട് സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുകയാണ് ഇവിടെ. ഇതിനെതിരെയാണ് കർഷകർ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തുവില

മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തുവില

കര്‍ഷകരുടെ ദുരിതതത്തില്‍ പരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്ദറില്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെത്തി കര്‍ഷകരെ നേരില്‍ കണ്ടാണ് സമരം അവസാനിപ്പിക്കണം എന്ന് മുഖ്യമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.

English summary
A day after Tamil Nadu government announced almost 100 per cent hike in MLAs' salaries, farmers from the state protesting in the national capital resorted to a "footwear" stir opposing the move.
Please Wait while comments are loading...