Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലൂടെ നഗ്നരായി ഓടി; എല്ലാവരെയും ഞെട്ടിച്ച് ഒരു സമരം, വീഡിയോ!!!

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലൂടെ നഗ്നരായി ഓടി കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ സമാശ്വാസ പാക്കേജുകള്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ നഗ്നരായി ഓടിയത്.

നോര്‍ത്ത് ബ്ലോക്കിലാണ് തമിഴ് കര്‍ഷകര്‍ നഗ്‌നരായി ഓടി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങളായി ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്.

 നഗ്നനായി ഓടി

നഗ്നനായി ഓടി

പ്രധാനമന്ത്രിയെ കാണാനാവില്ലെന്ന് പറഞ്ഞ് വാഹനത്തില്‍ പുറത്താക്കിയതോടെയാണ് കര്‍ഷകരിലൊരാള്‍ വാഹനത്തില്‍ നിന്ന് ചാടി നഗ്‌നനായി ഓടിയത്.

 കര്‍ഷകന്‍

കര്‍ഷകന്‍

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞാണ് കര്‍ഷകന്‍ ജന്തര്‍മന്തറില്‍ നഗ്‌നനായി ഓടി പ്രതിഷേധിച്ചത്.

 പ്രതിഷേധം

പ്രതിഷേധം

പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് കിടന്ന് ഉരുണ്ടും കര്‍ഷകര്‍ പ്രതിഷേധിച്ചു. മൂന്ന് പേരാണ് നഗ്‌നരായി ഓഫീസിന് പുറത്ത് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.

 കര്‍ഷക സമരം

കര്‍ഷക സമരം

വരള്‍ച്ചാ ദുരിത ഫണ്ടായി 40,000 കോടി രൂപ പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കര്‍ഷകര്‍ ദില്ലിയില്‍ പലവിധം പ്രതിഷേധിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ കണ്ടഭാവമുണ്ടായിരുന്നില്ല.

 ആത്മഹത്യ

ആത്മഹത്യ

മൂന്നാഴ്ചയിലധികമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും സമരവേദിയിലെത്തിയിരുന്നു.

 പുതിയ പാക്കേജ് പ്രഖ്യാപിക്കണം

പുതിയ പാക്കേജ് പ്രഖ്യാപിക്കണം

കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തുണിയുരിഞ്ഞത്.

പ്രധാനമന്ത്രി

അതേസമയം കര്‍ഷകര്‍ക്കായി സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് ദുരിതം ഇല്ലാതാക്കണമെന്നുതന്നെയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+