കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തൊട്ടുമുന്‍പ്‌ സ്വര്‍ണപണയ വായ്‌പകള്‍ എഴുതിത്തള്ളി തമിഴ്‌നാട്‌ സര്‍ക്കാര്‍

Google Oneindia Malayalam News

ചെന്നൈ; കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ സ്വര്‍ണപണയ വായ്‌പകള്‍ എഴുതിത്തള്ളി തമിഴ്‌നാട്‌ സര്‍ക്കാര്‍. കോവിഡ്‌ ദിരിതാശ്വാസ നടപടിയുടെ ഭാഗമായാണ്‌ കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ സ്വര്‍ണ പണയ വായ്‌പ അനുവദിച്ചത്‌. 25000 മുതല്‍ ഒരു ലക്ഷം വരെ ഇത്തരത്തില്‍ വായ്‌പ നല്‍കിയിരുന്നു.പവപ്പെട്ടവരും കര്‍ഷകരുമുള്‍പ്പെടെ നിരവധി പേര്‍ ഈ പദ്ധതിയുടെ ഉപഭോക്താക്കളായിരുന്നു.
ഇത്തരത്തിലെടുത്ത സ്വര്‍ണ വായ്‌പകളാണ്‌ എഴുതിത്തള്ളുമെന്ന്‌ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചത്‌. കോവിഡിന്റെ ആഘാതത്തില്‍ നിന്ന്‌ സമ്പദ്‌ വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ല. ലോക്‌ഡൗണ്‍ സമയത്ത്‌ പണയം വെച്ച സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഈ പ്രഖ്‌.ാപനം സഹായിക്കുമെന്ന്‌ എടപ്പാടി പളനി സ്വാമി പറഞ്ഞു.

palani swami

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

വെള്ളിയാഴ്‌ച്ച തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖായപിക്കുന്നതിന്‌ തൊട്ടു മുന്‍പായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാടും കേരളവുമുള്‍പ്പെടെ നിിയസഭാ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ച അഞ്ച്‌ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
16 ലക്ഷത്തിലധികം കര്‍ഷകരുടെ 12000 കോടി രൂപയുടെ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന്‌ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതാണ്‌ തന്റെ ആദ്യ കടമയെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Tamil nadu government announces gold loan hours before election declaration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X