കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐഎക്കതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍

Google Oneindia Malayalam News

ചെന്നൈ; തമിഴ്‌നാട്ടില്‍ പൗരത്വ നിയമഭേദഗതി നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍. 1500ലധികം കേസുകളാണ്‌ സര്‍ക്കാര്‍ റദ്ദാക്കിയത്‌. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ്‌ സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ അണ്ണാഡിഎംകെയുടെ തീരുമാനം. എന്നാല്‍ നിയഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനാണ്‌ സര്‍ക്കാര്‍ തയാറാകേണ്ടതെന്ന്‌ ഡിഎംകെ പ്രതികരിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്ര സര്‍ക്കാരിനൊപ്പം ഉറച്ചു നിന്ന അണ്ണാ ഡ്‌എംകെ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ നിലപാട്‌ തിരുത്തിയത്‌. 1500ലധികം കേസുകള്‍ സംസ്ഥാനത്ത്‌ റദ്ദാക്കി. പൗരത്വ നിയമഭേദഗതി സമരത്തിന്‌ നേതൃത്വം നല്‍കിയ മുസ്ലിം സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കി. സംസ്ഥാനത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ്‌ ഇത്തരമൊരു തീരുമാനമെന്നാണ്‌ സര്‍ക്കാര്‍ വിശദ്ദീകരണം.

edappadi palani swami

കേരളത്തിന്റെ മാതൃകയില്‍ തമിഴ്‌നാട്‌ നിയമസഭയിലും പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പലതവണ ഡിഎംകെ സഭ ബഹിഷ്‌കരിച്ചു. മുസ്ലിം സംഘടനകള്‍ സഭയിലേക്ക്‌്‌ പ്രതിഷേദ മാര്‍ച്ച്‌ വരെ നടത്തിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും പൗരത്വഭേദഗതിയെ പിന്തുണച്ചിരുന്ന അണ്ണാഡിഎംകെയാണ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌.

English summary
Tamil nadu government drops cases against CIA protesters in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X