കേരളത്തിന് പിന്നാലെ തമിഴ്നാടും; വാര്‍ധക്യകാല പെന്ഷന് ഇനി 1200 രൂപ
ചെന്നൈ: വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിലായി 30 ലക്ഷത്തിലധികം ആളുകള്‍ക്ക് നല്കുന്ന പ്രതിമാസ പെന്ഷന് തുക വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. 1000 രൂപയായിരുന്ന പെന്ഷന് 1200 രൂപയായി വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് മുതല്‍ പെന്ഷന് ലഭിക്കുന്നതിനായി സര്‍ക്കാരിന് മുമ്പാകെ അപേക്ഷിച്ച 75 ലക്ഷം പേരില്‍ യോഗ്യരായവരെ ഉള്‍പ്പെടുത്താനും തീരുമാനമായി.
പ്രതിമാസം പെന്ഷന് വാങ്ങുന്ന 30.55 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണിതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു. പെന്ഷന് 1000 രൂപയില്‍ നിന്ന് 1200 രൂപയായി ഉയര്‍ത്തിയതോട് ഒരു വര്‍ഷം സംസ്ഥാന ഖജനാവിന് 845.91 കോടിയുടെ ചെലവ് വരും എന്നും തെന്നരസു പറഞ്ഞു. ഒമ്പത് പദ്ധതികള്‍ക്ക് കീഴിലാണ് പ്രതിമാസ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്.

സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ പെന്ഷന് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനായി 75 ലക്ഷത്തോളം അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുകയാണ്. പെന്ഷന് അര്‍ഹരായവരുടെ അപേക്ഷകള്‍ അംഗീകരിക്കുകയും അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള സഹായം 1000 രൂപയില്‍ നിന്ന് 1500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തിട്ടം (സ്ത്രീ കുടുംബനാഥകള്‍ക്ക് 1000 രൂപ സഹായം) ഗുണഭോക്താക്കളെ ചേര്‍ക്കാന്‍ നടത്തുന്ന ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും അര്‍ഹരായ ആരും പദ്ധതിയില്‍ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന് മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ജൂലൈ 24 ന് ധര്‍മ്മപുരിയില്‍ ഇതിന്റെ ക്യാമ്പ് ആരംഭിക്കുമെന്ന് സ്റ്റാലിന് പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം സംസ്ഥാനത്തൊട്ടാകെ 35000 ക്യാമ്പുകള്‍ നടത്തുമെന്ന് തെന്നരസു പറഞ്ഞു. ഇത് വഴി വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങി ഒരു കോടിയോളം സ്ത്രീകള്‍ക്ക് സഹായം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
നേരത്തെ ഡി എം കെയുടെ പ്രകടനപത്രികയില്‍ എല്ലാ സ്ത്രീ കുടുംബനാഥര്ക്കും പ്രതിമാസം 1000 രൂപ വീതം സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് വൈകുന്നതിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡി എം കെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 15 ന് പദ്ധതി ആരംഭിക്കും.
പ്രസ്തുത പദ്ധതിയില്‍ നിന്ന് നികുതിദായകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നാല് ചക്ര വാഹനങ്ങള്‍ ഉള്ള കുടുംബങ്ങള്‍, ജനപ്രതിനിധികള്‍, ജി എസ് ടി അടയ്ക്കുന്ന ബിസിനസ് ഉടമകള്‍, പ്രതിവര്‍ഷം 3600 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ എന്നിവരെ ഒഴിവാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications