കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; പുനഃപരിശോധിക്കണമെന്നാവശ്യം

Google Oneindia Malayalam News

ചെന്നൈ: രാജ്യത്തെ സ്‌ക്കൂള്‍ വിദ്യഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യഭ്യാസ നയത്തിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ദേശീയ വിദ്യഭ്യാസ നയം 2020 ലെ ത്രിമാന ഭാഷാ ഫോര്‍മുലക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇത്തരമൊരു ഭാഷാ നയം വേദനാജനകമാണെന്നും ഇത് നടപ്പിലാക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

'ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്''ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്'

വിദ്യഭ്യാസ നയം

വിദ്യഭ്യാസ നയം

കേന്ദ്രസര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തിന് വലിയ തിരിച്ചടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കേരള വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥും വിദ്യഭ്യാസ നയത്തിന്റെ പോരായ്മകള്‍ ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു. ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷ നയം

ഹിന്ദി ഭാഷ നയം

ദേശിയ വിദ്യഭ്യാസ നയം 2020 ലെ ത്രിഭാഷ നയം വേദനാജനകമാണ്. അത് പുനപരിശോധിക്കാന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ മാത്രമെ സംസ്ഥാനത്ത് ഇത് നടപ്പിലാക്കുകയുള്ളൂ.' മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ അണ്ണ ദുരൈ, എംജിആര്‍, ജയലളിത എന്നിവര്‍ ഹിന്ദി ഭാഷ നയത്തോടുള്ള സമീപനത്തേയും സൂചിപ്പിച്ചുകൊണ്ടായിരുന്നു പളനി സ്വാമി നിലപാട് അറിയിച്ചത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭം

വിദ്യാര്‍ത്ഥി പ്രക്ഷോഭം

1965 ല്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ ഉടലെടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളേയും മുഖ്യമന്ത്രി ചൂണ്ടികാട്ടി.അതേസമയം കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തിന് മുകളിലും ഒരു പ്രത്യേകം ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
ഡിഎംകെ

ഡിഎംകെ

എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ സംസ്‌കൃതം, ഹിന്ദി എന്നിവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ പോരാട്ടം തുടരുമെന്നും ഡിഎംകെ നേരത്തെ അറിയിച്ചിരുന്നു.

മാതൃഭാഷയില്‍ പഠനം

മാതൃഭാഷയില്‍ പഠനം

പുതിയ വിദ്യഭ്യാസ നയം പ്രകാരം ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുകയും പകരം മാതൃഭാഷയില്‍ പഠനം ഒരുക്കുകയുമാണ്. ഇതിനെ ഒരു വിഭാഗം അംഗീകരിക്കുണ്ടെങ്കിലും ഉന്നത വിദ്യഭ്യാസത്തിന് ഇംഗ്ലീഷ് അനിവാര്യമായതിനാല്‍ തന്നെ അതിനെ എതിര്‍ക്കുന്നവരു നിരവധിയാണ്.

കരട് രേഖ

കരട് രേഖ

മുമ്പ് വിദ്യഭാസ നയത്തിന്റെ കരട് രേഖ അവതരിപ്പിച്ചപ്പോള്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹിന്ദി നിര്‍ബന്ധിത പഠന വിഷയമാക്കുകയെന്ന തീരുമാനം മാറ്റി ത്രീഭാഷ ഫോര്‍മുലക്ക് ഊന്നല്‍ നല്‍കിയിരിക്കുകയാണ്. സംസ്‌കൃതം തെരഞ്ഞെടുത്ത് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് ചെയ്യാം. ഇതിന് പുറമേ മറ്റ് ക്ലാസിക്കല്‍ ഭാഷകളും തെരഞ്ഞെടുത്ത് പഠിക്കാം

English summary
tamil nadu government not to implement the three language formula in new NEP said CM Edappadi K Palaniswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X