കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി സമരത്തിന് അന്ത്യം; സമരം വിജയിച്ചു, സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാൻ ഉത്തരവ്!

  • By Desk
Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടി സമരം വിജയത്തിലേക്ക്. വിവാദമായ തൂത്തൂകുടി വേദാന്ദ ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാൻ തമിഴിനാട് മുഖ്യമന്ത്രി ടപ്പാടി പളനി സാമി ഉത്തരവിറക്കി. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ ജനങ്ങളുടെ സമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പ് വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

തൂത്തൂകുടി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാന്റ് പൂർണ്ണമായി അടച്ചു പൂട്ടാതെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് സമരക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ പോലീസ് വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് താൽക്കാകമായി പ്ലാന്റ് അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ജനങ്ങൾ നിലപാടിൽ ഉറച്ചു നിൽക്കുകയും സംസ്ഥാനം ഒട്ടാകെ ജനരോക്ഷം ആളിപ്പടരുകയും ചെയ്തതോടെയാണ് സർക്കാരിന് ഈ തീരുമാനമെടുക്കേണ്ടി വന്നത്.

മലിനീകരണം

മലിനീകരണം

പ്ലാന്റ് സമീപ പ്രദേശങ്ങളിലെ ജലം മലിനമാകുന്നതിന് കാരണമാകുന്നുവെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധ സമരവുമായി മുന്നിട്ട് ഇറങ്ങിയത്. 11 പേരായിരുന്നു നൂറാം ദിവസത്തെ പ്രതിഷേധ മാർച്ചിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. തുടർന്ന് അടുത്ത ദിവസവും പോലീസ് സമരക്കാർക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ഒരു യുവാവ് മരണപ്പടുകയായിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു.

നിരോധനാജ്‍ഞ ലംഘിച്ചു

നിരോധനാജ്‍ഞ ലംഘിച്ചു


പ്ലാന്റ് തുറന്നതുമുതൽ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു. കമ്പനി രണ്ടാം പ്ലാന്റ് തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം ആളി കത്തിയത്. മേയ് 22നു രണ്ടു ഭാഗത്തായാണു സമരം തുടങ്ങിയത്. ഇരുഭാഗത്തുമായി 20,000ത്തിലധികം പേരുണ്ടായിരുന്നു. പൊലീസുകാർ 1500 പേരും. കലക്ടറേറ്റിലേക്കു മാർച്ച് ചെയ്തവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ കല്ലേറു തുടങ്ങി. തുടർന്നാണ് പോലീസ് വെടിവെച്ചത്. കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതി ലംഘിച്ചാണ് സമരക്കാർ റാലി നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.

പ്രവർത്തനം തുടങ്ങിയത് 1996ൽ

പ്രവർത്തനം തുടങ്ങിയത് 1996ൽ

ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങിയത് 1996ലായിരുന്നു. അക്കാലത്തുതന്നെ പ്ലാന്റ് പരിസരത്തെ ഭൂഗർഭജലം മലിനമാക്കുന്നു, പ്രദേശവാസികൾക്കു കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ സമരം തുടങ്ങിയിരുന്നു. 1998ൽ‍ പ്ലാന്റ് പൂർണ്ണമായും പ്രവർത്തനം തുടങ്ങുകയും, വീണ്ടും വിപൂലീകരിക്കാൻ പദ്ധതി തയ്യാറാക്കുകും ചെയ്തതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഒരു നാട് ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കെടുത്ത കാാഴ്ചയാണ് തൂത്തൂക്കുടിയിൽ കാണാൻ സാധിച്ചത്.

രാജ്യാന്തര ശ്രദ്ധ ആകർഷിച്ചു

രാജ്യാന്തര ശ്രദ്ധ ആകർഷിച്ചു

തൂത്തുക്കുടിയെല സമരം രാജ്യാന്തര ശ്രദ്ധ ആകർഷിച്ചിരുന്നു. തൂത്തുക്കുടി പൊലീസ് വെടിവയ്പിൽ പ്രതിഷേധിച്ചു ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്നാടിൽ ബന്ദും നടത്തിയിരുന്നു. തുടർന്നാണ് പ്ലാന്റ് പൂർണ്ണമായും പൂട്ടാൻ തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്.

ആസൂത്രിത ആക്രമണം

ആസൂത്രിത ആക്രമണം

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചത്. പപോലീസിന്റെ ആക്രമണം ആസൂത്രിതമായിരുന്നെന്നും, കരുതികൂട്ടിയുള്ള കൊലപാതകമാണ് തൂത്തുകുടിയില്‍ നടന്നതെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.

കൊല്ലപ്പെട്ടത് 13 പേർ

കൊല്ലപ്പെട്ടത് 13 പേർ

പോലീസ് വെടിവെപ്പിൽ സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും 102 പേര്‍ക്ക് പരിക്കേറ്റതായും, കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി സ്ഥിരീകരിച്ചു. 34 പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട് . സ്റ്റെര്‍ലൈറ്റ് പ്‌ളാന്റ് ഇനി പ്രവര്‍ത്തിക്കില്ലെന്നും, ഇത് തന്നെയാണ് ഗവണ്മെന്റിന്റെ താല്പര്യമെന്നും കളക്ടര്‍ നേരത്തെ പറഞ്ഞിരുന്നു.

മാധ്യമ പ്രവർത്തകന് ഭീഷണി

മാധ്യമ പ്രവർത്തകന് ഭീഷണി

തൂത്തുക്കുടി സമരസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകന് പൊലീസിന്റെ ഭീഷണി ഉണ്ടെന്ന വാർത്തകളും പുറത്തു വന്നിരുന്നു. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജയകുമാറിനെ വീട്ടില്‍ കയറി തൂത്തുക്കുടി സൗത്ത് പോലിസ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് പുറത്ത് വന്ന ഭീഷണി.

English summary
Vedanta group's Sterlite copper plant in Tuticorin has been ordered to be permanently shut by the Tamil Nadu government. Large-scale violence on May 22 against the Sterlite copper plant here and police firing led to the death of 12 persons and the next day saw one more youth succumbing to injuries sustained in police firing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X