തന്റെ പേരില്ല തലൈവി പാഠപുസ്തകം പിന്‍വലിച്ചു, നമ്മുടെ മുഖ്യനാണേല്‍ തെളിവില്ലെന്ന് പറഞ്ഞേനേ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത എന്നതിനു പകരം എം.കരുണാനിധി എന്ന് അച്ചടിച്ച പാഠപുസ്തകങ്ങള്‍ തമിഴ് സര്‍ക്കാര്‍ പിന്‍വലിച്ചു.
പാഠപുസ്തകത്തതിന്റെ ആമുഖ പേജിലാണ് മുഖ്യമന്ത്രിയുടെ പേരിന്റെ സ്ഥാനത്ത് കരുണാനിധിയെന്ന് അച്ചടിച്ചു വന്നത്. ഇതെ തുടര്‍ന്ന് മൂന്നുലക്ഷത്തോളം പുസ്തകങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

11ാം ക്ലാസിലെ 2.5 ലക്ഷം ഇക്കണോമിക്‌സ് പാഠപുസ്തകങ്ങളും 70,000 ചരിത്ര പാഠപുസ്തകങ്ങളുമാണ് പിന്‍വലിച്ചത്. പുസ്തകങ്ങളില്‍ വന്നത് അച്ചടിപിശക് അല്ലെന്നും 2011 മുതല്‍ പുസ്തകങ്ങളുടെ ആമുഖ പേജില്‍ മാറ്റം വരുത്താതിരുന്നതു മൂലമുണ്ടായ തെറ്റാണെന്നും അധികൃതര്‍ ആരോപിച്ചു.
അച്ചടി പിശക് ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ നാലു വര്‍ഷമായി മുഖ്യമന്ത്രിയുടെ പേര് കരുണാനിധിയെന്ന് തുടരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications