കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ വീണ്ടും വിശ്വാസ വോട്ടെടുപ്പോ? കാര്യങ്ങള്‍ കോടതിയിലേക്ക്!! പ്രതിസന്ധിക്ക് അയവില്ല!!

വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ സമീപിച്ച ഡിഎംകെ നേതാവ് സ്റ്റാലിനോടും പനീര്‍ ശെല്‍വത്തോടും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമി വിജയിച്ചതിനു പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു. നിലവിലെ പ്രതിസന്ധികള്‍ കാര്യങ്ങള്‍ കോടതിയിലേക്ക് എത്തിക്കുമെന്നാണ് സൂചനകള്‍. വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ സമീപിച്ച ഡിഎംകെ നേതാവ് സ്റ്റാലിനോടും പനീര്‍ ശെല്‍വത്തോടും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണര്‍ ഇടപെടില്ലെന്നാണ് സൂചനകള്‍. പ്രതിപക്ഷത്തെ പുറത്താക്കിയതിലും രഹസ്യ ബാലറ്റ് അനുവദിക്കാതിരുന്നതിലും കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. വിശ്വാസ വോട്ടെടുപ്പിനിടെ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎംകെയും പനീര്‍ശെല്‍വവും ഗവര്‍ണറെ സമീപിച്ചത്.

 കോടതിയിലേക്കോ

കോടതിയിലേക്കോ

ശനിയാഴ്ചയായിരുന്നു തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിനെ ഒഴിവാക്കി നടന്ന വിശ്വാസ വോട്ടെടുപ്പിനെതിരെ ഡിഎംകെയും പനീര്‍ശെല്‍വവും ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്.പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

 ഇടപെടില്ലെന്ന് ഗവര്‍ണര്‍

ഇടപെടില്ലെന്ന് ഗവര്‍ണര്‍

സഭയിലെ കാര്യങ്ങളുടെ ചുമതല സ്പീക്കര്‍ക്കാണെന്നും ഇക്കാര്യങ്ങളില്‍ താനിടപെടില്ലെന്നും ഗവര്‍ണര്‍ ഇവരോട് പറഞ്ഞെന്നാണ് വിവരങ്ങള്‍. 122 എംഎല്‍എമാരുടെ പിന്തുണ പളനി സ്വാമിക്ക് ഉള്ള സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 നടപടികള്‍ ചട്ട വിരുദ്ധം

നടപടികള്‍ ചട്ട വിരുദ്ധം

പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ ശെല്‍വവും സ്റ്റാലിനും വെവ്വേറെ ഗവര്‍ണറെ കണ്ടിരുന്നു. വിശ്വാസ വോട്ട് നടപടിക്രമങ്ങള്‍ ചട്ട വിരുദ്ധമാണെന്നായിരുന്നു ആരോപണം.

 വീണ്ടു വിശ്വാസ വോട്ടെടുപ്പ്

വീണ്ടു വിശ്വാസ വോട്ടെടുപ്പ്

അതേസമയം ജുഡീഷ്യറി ഇടപെടുകയാണെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ റിപ്പോര്‍ട്ട് ആദ്യം ആവശ്യപ്പെടും. ആരോപിക്കപ്പെടുന്നതു പോലെ ചട്ട വിരുദ്ധമായിട്ടാണ് വോട്ടെടുപ്പ് നടന്നതെന്ന് വ്യക്തമായാല്‍ നിരീക്ഷകരുടെ മേല്‍ നോട്ടത്തില്‍ പുതിയ വോട്ടെടുപ്പ് നടത്തും.

 തിരഞ്ഞെടുപ്പിന് സമ്മര്‍ദം

തിരഞ്ഞെടുപ്പിന് സമ്മര്‍ദം

വിശ്വാസ വോട്ടെടുപ്പിനിടെ ഉണ്ടായ ആക്രമണ സംഭവങ്ങളും അതിനു ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും കാര്യങ്ങള്‍ സുഗമമല്ലെന്ന വ്യക്തമായ മുന്നറിയിപ്പ് പളനി സ്വാമിക്ക് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഡിഎംകെയുടെയും പനീര്‍ശെല്‍വത്തിന്റെയും ശ്രമം.

 താരമാകാന്‍ ഡിഎംകെ

താരമാകാന്‍ ഡിഎംകെ

വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമി വിജയിച്ചെങ്കിലും ജന പിന്തുണ പനീര്‍ ശെല്‍വത്തിനും സംഘത്തിനുമാണ്. സഭയില്‍ ശനിയാഴ്ച ഉണ്ടായ പ്രശ്‌നങ്ങളിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ഡിഎംകെയ്ക്കും കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പളനി സ്വാമി പക്ഷം പരാജയപ്പെട്ടേക്കും.

English summary
The Tamil Nadu Governor CH Vidyasagar Rao will not interfere in the proceedings of the Assembly despite Opposition parties asking him to “nullify” the vote of confidence won by Chief Minister Edappadi K. Palanisami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X