കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക തുടരുന്നു; ഗവര്‍ണര്‍ സന്ദര്‍ശിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം പുറത്തുവരാതിരിക്കെ ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ജയലളിതയുടെ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയെന്ത്.. രാഷ്ട്രപതി ഇടപെടുമോ, ആര്‍ട്ടിക്കിള്‍ 356, അതോ?

ജയലളിത രോഗത്തില്‍ നിന്നും മുക്തിനേടി ഉടന്‍ തിരിച്ചെത്തുമെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ ജയലളിതെ സന്ദര്‍ശിക്കാതിരുന്നത് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയത്. ജയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി വിദ്യാസാഗര്‍ റാവു ആശയവിനിമയം നടത്തിയെന്നും തമിഴ്‌നാട് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

jayalalitha

ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്ന ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജയലളിതയെ ചികിത്സിക്കാനായി മുതിര്‍ന്ന ഡോക്ടര്‍ എത്തിയത് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

സപ്തംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നതെങ്കിലും അണികള്‍ ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആളുകളാണ് അപ്പോളോ ആശുപത്രിക്കു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. അമ്മയ്ക്കു സുഖമാകുന്നതുവരെ ഇവിടെ തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

English summary
Tamil Nadu Governor visits hospital where Jayalalithaa is admitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X