തമിഴ്നാട്ടില്‍ 3000 സ്ഥലങ്ങളുടെ പേര് മാറ്റുന്നു; അടിമുടി മാറും, പിന്തുണച്ച് ബിജെപി നേതാക്കള്‍
Recommended Video

ചെന്നൈ: ആഴ്ചകള്‍ക്കകം തമിഴ്നാട്ടില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍. സംസ്ഥാനത്തെ 3000 സ്ഥലങ്ങളുടെ പേരുകളാണ് സര്‍ക്കാര്‍ മാറ്റാന്‍ പോകുന്നത്. തൃച്ചി ഇനി തിരുച്ചിറപ്പള്ളിയാകും. തൂതികോറിന് തൂത്തുക്കുടിയാകും. പൂനാമല്ലെ പൂവിരുന്തവള്ളിയാകും.

പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് തമിഴ് സാംസ്കാരിക മന്ത്രി മാഫോയ് കെ പാണ്ഡ്യരാജന് പറഞ്ഞു. പേര് മാറ്റം സംബന്ധിച്ച് പഠനം നടത്തുന്നതിന് 32 ജില്ലകളിലും ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിന് സംസ്ഥാന തല കമ്മിറ്റിയും രൂപീകരിച്ചു. ഈ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉത്തരവ് രണ്ടാഴ്ചക്കകം പുറത്തിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
പേര് മാറ്റം സംബന്ധിച്ച് ചരിത്രകാരന്മാരുടെയും തമിഴ് പണ്ഡിതരുടെയും അഭിപ്രായം കമ്മിറ്റി തേടിയിരുന്നു. അതേസമയം, തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ബിജെപി സ്വാഗതം ചെയ്തു. ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ സ്ഥലങ്ങളുടെ പേര് മാറ്റിയ യോഗി സര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം വളരെ വൈകിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
ഓരോ ഗ്രാമങ്ങളുടെയും തെരുവുകളുടെയും പേരില്‍ ചില അര്‍ഥങ്ങളുണ്ട്. ഈ പേരുകള്‍ക്ക് പിന്നില്‍ ഓരോ ചരിത്രവുമുണ്ട്. പുതിയ തലമുറ ഈ പേരുകള്‍ കണ്ടെത്തണം. വളരെ വൈകിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നും ബിജെപി വക്താവ് നാരായണന് തിരുപ്പതി പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള പേരുകള്‍ മാറ്റരുതെന്ന് താന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന് പറഞ്ഞു. ചില പേരുകള്‍ ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഭാഗമാണ്. അതു മാറ്റരുത്. എന്നാല്‍ ചില ജാതികളുടെ പേരുകള്‍ സൂചിപ്പിക്കുന്ന പേരുകളുണ്ട്. അവ മാറ്റണം. ഗൗണ്ടര്‍ പാളയം, നായകര്‍ പാളയം തുടങ്ങിയ പേരുകള്‍ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications