കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം, പ്രതികളെ മോചിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ഭരണഘടനാ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വിട്ടയയ്ക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതാണ് വിധി. പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയയ്ക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, പവിചന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

rajiv-gandhi

സിബിഐ പോലൊരു കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസിലെ പ്രതികള്‍ക്ക് മോചനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മാപ്പു നല്‍കി വിട്ടയയ്ക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. ഇതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

English summary
The Supreme Court on Wednesday said that killers of former Prime Minister Rajiv Gandhi will stay in jail, overruling the decision of Tamil Nadu government to release the convicts of the high profile assassination case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X