കല്യാണ വീടുകളില്‍ മദ്യം വിളമ്പാന്‍ പേടി വേണ്ട, പ്രത്യേക ലൈസന്‍സ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ചെന്നൈ: ഇനി മുതല്‍ കല്യാണ ചടങ്ങുകള്‍ക്കും വീട്ടിലെ മറ്റ് ചടങ്ങുകള്‍ക്കും ധൈര്യമായി മദ്യം വിളമ്പാം. ഇതിന് വേണ്ടി ഇനി സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയാല്‍ മാത്രം മതി. തമിഴ്‌നാട് സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. നിലവില്‍ ക്ലബ്ബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമാണ് മദ്യം വിളമ്പാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇനി കോണ്‍ഫറന്‍സ് ഹാളുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ബാന്‍ക്വറ്റ് ഹാളുകള്‍ വീട്ടിലെ ചടങ്ങുകള്‍ക്കും, മറ്റ് ആഘോഷങ്ങള്‍ക്കും മദ്യം വിളമ്പാം.
ഈ ലൈസന്‍സിന് കുറച്ച് ദിവസം മാത്രമാണ് സാധുതയുണ്ടായിരിക്കുക. ഈ ലൈസന്‍സിന് ഫീസ് അടച്ച ശേഷം കളക്ടറുടെ അനുമതി നേടണം. ഇതിന് ശേഷം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറോ അസി. കമ്മിഷണറോ ആയിരിക്കും ലൈസന്‍സ് അനുവദിക്കുക. പരിപാടി നടക്കുന്നതിന് മുമ്പ് ലൈസന്‍സിനായി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവ തരംതിരിച്ചായിരിക്കും ഫീസ് ഈടാക്കുക. കോര്‍പ്പറേഷനുകളിലെ പരിപാടികള്‍ക്ക് ഒരു ക്ഷം രൂപയും മുനിസിപ്പാലിറ്റികളില്‍ 75000 രൂപയും വാണിജ്യ സ്ഥാപനങ്ങളില്‍ 50000 രൂപയുമാണ് ഫീസ്. പ്രത്യേക ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക ഫീസാണിത്. ഒരു ദിവസത്തെ പരിപാടികള്‍ നടത്തുന്നതിന് വേറെ ഫീസാണ്. ഒരു പരിപാടിക്കുള്ള പെര്‍മിറ്റിന് കോര്‍പ്പറേഷനുകളില്‍ പ്രതിദിനം 11,000 രൂപയാണ്. ഇത് മുനിസിപ്പാലിറ്റികളില്‍ 7500 രൂപയാണ്. മറ്റ് സ്ഥലങ്ങളില്‍ 5000 രൂപയാണ്.












Click it and Unblock the Notifications