കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ട് ഉടുക്കുന്നവരെ തടഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കും:ജയലളിത

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: മുണ്ടുടുത്തെത്തിയ മദ്രാസ് ഹൈക്കോതി ജഡ്ജിയ്ക്കും അഭിഭാഷകര്‍ക്കും പ്രവേശനം നിഷേധിച്ച തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്‌ളബ് അധികൃതരുടെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി ജയലളിത രംഗത്ത്. മുണ്ടുടുത്തെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്ന ക്ളബുകളുടെ നടപടിയ്‌ക്കെതിരെ നിയമം കൊണ്ട് വരുമെന്ന് ജയലളിത നിയമസഭയെ അറിയിച്ചു. ജഡ്ജിമാര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ളബ്ബിനെയും ജയലളിത രൂക്ഷമായി വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ നിയമം നിര്‍മ്മിയ്‌ക്കേണ്ടത് അനിവാര്യമാണ്. നിയമം ലംഘിച്ചാല്‍ കഌബുകളുടെ ലൈസന്‍സ് റദ്ദാക്കും.

Jayalalitha

സംഭവത്തെത്തുടര്‍ന്ന് ക്ളബ്ബിനോട് ജയലളിത വിശദീകരണം തേടിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജഡ്ജ് ഡി ഹരിപരന്തമനെയാണ് മുണ്ട് ഉടുത്തിനാല്‍ കഌബ്ബില്‍ കയറ്റാന്‍ അനുവദിയ്ക്കാതിരുന്നത്. മുണ്ട് ക്ളബ്ബിലെ ഡ്രെഡ്‌കോഡ് അല്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് അരുണാചലത്തിന്റെ പുസ്തക പ്രകാശനത്തിന് എത്തിയതായിരുന്നു ജഡ്ജി.

English summary
Tamil Nadu govt to enact law against clubs denying entry to persons wearing dhoti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X