ബിഗ് ബോസ് വേദിയില്‍ കമല്‍ ഹാസന്‍; ക്വാറന്റൈന്‍ ലംഘിച്ചുവെന്ന് ആരോപണം, നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്
ചെന്നൈ: ക്വാറന്റൈന്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തമിഴ് നടന്‍ കമല്‍ഹാസനെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു കമല്‍ഹാസന്‍ കൊവിഡ് മുക്തനായത്. തൊട്ടുപിന്നാലെ തന്നെ നടന്‍ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി. ഇതിനെ തുടര്‍ന്നാണ് നിലവില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്.
കൊവിഡ് ബാധിതനായ ഒരാള്‍ സുഖപ്രദമായാല്‍ പോലും ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് കമല്‍ ഹസന്‍ ബിഗ് ബോസ് ഷൂട്ടിന് പോയത്. അദ്ദേഹത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പിന്റെ നോട്ടീസ് അയച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിരുന്നതും ആശുപത്രി ജീവനക്കാരോടും രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവരോടും ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അമേരിക്കയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ കമല്‍ ഹാസനെ നവംബര്‍ 22നാണ് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. രോഗം ഭേദമായെന്നും തന്റെ പതിവ് ജോലികളിലേക്ക് തിരിച്ചെത്തിയെന്നും കമല്‍ ഹാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

കമല്‍ ഹാസന്‍ പൂര്‍ണമായും കോവിഡ് മുക്തമായിയെന്നും ഡിസംബര്‍ 3 വരെ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 4 മുതല്‍ അദ്ദേഹത്തിന് ദൈനംദിന ജോലികളിലേക്ക് പ്രവേശിക്കാനാകും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിഗ് ബോസ് അവതാരകനായി വീണ്ടും എത്തിയത്.
Recommended Video

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം വിക്ര ത്തിലാണ് കമല്‍ഹാസന്‍ നിലവില്‍ അഭിനയിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നിലവില്‍ വൈറലാണ്. പ്രകേഷകരും, സിനിമാ ആസ്വാദകരും ഏരെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ നരേന്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications