ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം... കോപ്റ്ററില്‍ ബിപിന്‍ റാവത്തും
ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും. വ്യോമസേന ഇക്കാര്യം സ്ഥിരീകരിച്ചു. നീലഗിരി ജില്ലയിലെ കൂനൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. 14 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

സുലൂരിലെ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു. നാല് ഓഫീസര്‍മാര്‍ മരിച്ചുവെന്നാണ് ആദ്യ വിവരം. മൂന്ന് ഓഫീസര്‍മാരെ രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബിപിന്‍ റാവത്തിന് പുറമെ, അദ്ദേഹത്തിന്റെ സ്റ്റാഫ്, കുടുംബാംഗങ്ങള്‍ എന്നിവരും എംഐ ഹെലികോപ്റ്ററിലുണ്ടായിരുന്നു. സൈനികരും പോലീസും സംഭവസ്ഥലത്ത് തിരിച്ചില്‍ നടത്തുകയാണ്.
മൂന്ന് പേര്‍ക്ക് ശരീരമാസകലം പൊള്ളലേറ്റുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് പ്രദേശവാസികളാണ്. പിന്നീടാണ് സൈനികരും പോലീസുമെത്തിയത്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈന്യം വിശദീകരിക്കുമെന്നാണ് കരുതുന്നത്. പ്രാഥമിക വിവരങ്ങളാണ് പുറത്തുവരുന്നത്. സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.
Recommended Video
ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പ്രകാരം അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ടു പേര് ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. ബിപിന്‍ റാവത്തിന് പുറമെ, ഭാര്യ മധുനില റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍കെ ഗുര്‍സേവക് സിങ്, എന്‍കെ ജിതേന്ദ്ര , നായിക് വിവേക് കുമാര്‍, വായിക് ബി സായ് തേജ, ഹവില് ദാര്‍ സത്പാല്‍ എന്നിവരും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications