കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം... കോപ്റ്ററില്‍ ബിപിന്‍ റാവത്തും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും. വ്യോമസേന ഇക്കാര്യം സ്ഥിരീകരിച്ചു. നീലഗിരി ജില്ലയിലെ കൂനൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. 14 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

b

സുലൂരിലെ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു. നാല് ഓഫീസര്‍മാര്‍ മരിച്ചുവെന്നാണ് ആദ്യ വിവരം. മൂന്ന് ഓഫീസര്‍മാരെ രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബിപിന്‍ റാവത്തിന് പുറമെ, അദ്ദേഹത്തിന്റെ സ്റ്റാഫ്, കുടുംബാംഗങ്ങള്‍ എന്നിവരും എംഐ ഹെലികോപ്റ്ററിലുണ്ടായിരുന്നു. സൈനികരും പോലീസും സംഭവസ്ഥലത്ത് തിരിച്ചില്‍ നടത്തുകയാണ്.

മൂന്ന് പേര്‍ക്ക് ശരീരമാസകലം പൊള്ളലേറ്റുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് പ്രദേശവാസികളാണ്. പിന്നീടാണ് സൈനികരും പോലീസുമെത്തിയത്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈന്യം വിശദീകരിക്കുമെന്നാണ് കരുതുന്നത്. പ്രാഥമിക വിവരങ്ങളാണ് പുറത്തുവരുന്നത്. സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
14 പേരിൽ 13 പേരും മരിച്ചു..ലോകത്തെ ഞെട്ടിച്ച് ഹെലികോപ്റ്റർ അപകടം

ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പ്രകാരം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. ബിപിന്‍ റാവത്തിന് പുറമെ, ഭാര്യ മധുനില റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍കെ ഗുര്‍സേവക് സിങ്, എന്‍കെ ജിതേന്ദ്ര , നായിക് വിവേക് കുമാര്‍, വായിക് ബി സായ് തേജ, ഹവില്‍ ദാര്‍ സത്പാല്‍ എന്നിവരും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നു.

English summary
Tamil Nadu Helicopter Crash; Indian Air Force Confirmed Bipin Rawat Also in Copter and Probe Start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X