മുഴുപ്പട്ടിണിയില്‍ നിന്ന് കരകയറാന്‍ ആരും ചെയ്യാത്ത പണി ചെയ്ത് യുവാവ്.. പൊലീസ് പൊക്കി
ഇയാള്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് യുവാവിനെ

തൊഴിലില്ലായ്മയുടേയും പട്ടിണിയുടേയും നിരവധി വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. പട്ടിണിയില്‍ നിന്ന് പല ജോലികളും അന്വേഷിച്ച് അവസാനം മോഷണം വരെ നടത്തുന്നവരുണ്ട്. എന്നാല്‍ കഴിഞ്ഞ തമിഴ്‌നാട്ടില്‍ നിന്ന് വന്ന വാര്‍ത്ത അതിലും ഭീകരമായ ഒന്നാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ഈറോഡിലെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും സ്ഫോടനമുണ്ടാകുമെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പലയിടത്തും പൊലീസും ബോംബ് സ്‌ക്വാഡും കര്‍ശന പരിശോധനകള്‍ നടത്തിയിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് വ്യാജ സന്ദേശം കൈമാറിയ ആളേയും പൊക്കി. കായമ്പത്തൂരിലെ 34 കാരനായ സന്തോഷ് കുമാര്‍ ആണ് ചെന്നൈ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ സന്തോഷ് കുമാര്‍ വ്യാജ ബോംബ് ഭീഷണി മുഴക്കാനുണ്ടായ കാരണം കേട്ട് പൊലീസ് ഞെട്ടി. താന്‍ മുഴുപ്പട്ടിണിയിലാണ് എന്നും പൊലീസ് പിടിച്ച് ജയിലില്‍ ഇട്ടാല്‍ അവിടെ നിന്ന് മൂന്ന് നേരം ഭക്ഷണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് കൃത്യം ചെയ്തത് എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇയാള്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഐ പി സി സെക്ഷന്‍ 506 , 507 എന്നിവ പ്രകാരമാണ് സന്തോഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications