കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്: 24 മണിക്കൂറിനുള്ളിൽ 4000 നടുത്ത് രോഗികൾ

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കെപി അൻബളകനാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സിടി സ്കാനിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു.

ടിക് ടോക് അടക്കം നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും പകരക്കാരുണ്ട്, അവ ഏതൊക്കെയെന്ന് അറിയാംടിക് ടോക് അടക്കം നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും പകരക്കാരുണ്ട്, അവ ഏതൊക്കെയെന്ന് അറിയാം

രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 29ന് രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് കൊറോണ വൈറസ് ചികിത്സ ആരംഭിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. തമിഴ്നാട്ടിൽ ടെക്നിക്കൽ എജ്യൂക്കേഷൻ, ഇലക്ട്രോണിക്സ്, ടെക്നോളജി എന്നീ എന്നീ വകുപ്പുകളാണ് മന്ത്രി വഹിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞുവരികയാണ്.

999-1585205160-1

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000 നടുത്ത് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 60 മരണങ്ങളും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 86,224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,141 പേരാണ് സംസ്ഥാനത്ത്
രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവാണ് ഉണ്ടാകുന്നത്. 5,66840 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,69,883ലേക്ക് ഉയർന്നിട്ടുണ്ട്. 7,610 മരണങ്ങളാണ് ഇതുവരെ കൊറോണ വൈറസ് ബാധയെത്തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള തമിഴ്നാട്ടിൽ 86,224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 85,161 പേർക്കാണ് ദില്ലിയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലിയിൽ വൈറസ് ബാധയെത്തുടർർന്ന് 2,680 പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. 66.03 ശതമാനം പേരാണ് ദില്ലിയിൽ രോഗമുക്തി നേടുന്നത്.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന കർണാടത്തിൽ 947 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് 900 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ 450ലധികം ഹോട്ട്സ്പോട്ടുകളും സംസ്താനത്തുണ്ട്. തമിഴ്നാട്ടിൽ 3943 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ ഇന്ത്യയിൽ കൊറോണ പ്രതിരോധന വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചതാണ് പ്രതീക്ഷയ്ക്ക് വകനൽകുന്ന മറ്റൊരു കാര്യം. ദിവസേന 18,500 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. 17000 പേരാണ് ഇന്ത്യയിൽ ഇതിനകം തന്നെ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്.

English summary
Tamil Nadu higher education miniter tests Coronavirus positive, around 4000 cases in Tamil Nadu within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X