രാജ്യത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ഇവിടെയുണ്ട്; ആകെ ആസ്തി 1.76 ലക്ഷം കോടി രൂപ
ചെന്നൈ: കൈവശമുള്ള തുക 1.76 ലക്ഷം കോടി, കടബാധ്യത 4 ലക്ഷം കോടി രൂപ. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പേരാബൂർ നിയമസഭാ മണ്ഡലലത്തിലെ സ്ഥാനാർത്ഥി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന സ്വത്ത് വിവര കണക്ക്.
സ്വതന്ത്രസ്ഥാനാർത്ഥിയായജെ മോഹൻ രാജാണ് ഞെട്ടിപ്പിക്കുന്ന ആസ്തി വിവരം നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ചത്. 2ജി സ്പെക്ട്രം അഴിമതിയുമായി ഉയർന്നു കേട്ട 1.76 ലക്ഷം കോടിയെന്ന കണക്കാണ് മോഹൻ രാജ് പരിഹാസ രൂപേണ സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്നത്. 2 ജി സ്പെട്രം അഴിമതി വീണ്ടും ചർച്ചയാക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു.

ജബ മണി ജനതായെന്ന പേരിൽ മോഹൻ രാജ് പാർട്ടി രൂപികരിച്ചെങ്കിലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. പച്ച മുളക് ചിഹ്നത്തിൽ സ്വതന്ത്ര്യ സ്ഥാനാത്ഥിയായണ് മത്സരം. . അതേ സമയം സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിനാൽ മോഹൻ രാജിന്റെ നാമ നിർദ്ദേശ പത്രിക തള്ളാൻ സാധ്യതയുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ വരെ സത്യവാങ്മൂലത്തിൽ ആസ്തി കുറച്ച് കാണിച്ച് ജനങ്ങളെ വഞ്ചിക്കുമ്പോൾ താൻ കൈവശം കൂടുതൽ സ്വത്തുണ്ടെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നാണ് മോഹൻ രാജ് ചോദിക്കുന്നത്. ലോക ബാങ്കിൽ നിന്നും 4 ലക്ഷം കോടി രൂപ കടം എടുത്തിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ ഇദ്ദേഹം പറയുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മോഹൻ രാജ് ഞെട്ടിക്കുന്ന വിവരങ്ങളുമായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. 1977 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അന്ന് പറഞ്ഞത്. തന്റെ പണം സ്വിസ് ബാങ്കിലാണെന്നും നിങ്ങൾ കള്ളപ്പണം തിരികെ കൊണ്ടുവരുന്നുണ്ടെങ്കിൽ എന്റെ പേരും ആ ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് മോഹൻ രാജ് പറയുന്നു.
ഉന്നത നേതാക്കളുടെ സ്വത്ത് വിവര കണക്കുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ തന്റെ കോടികളുടെ ആസ്തിയേക്കുറിച്ചും വിശ്വസിക്കാമെന്നാണ് മോഹൻ രാജിന്റെ പക്ഷം. 67കാരനായ മോഹൻ രാജ് റിട്ടയേർഡ് പോലീസ് ഇൻസ്പെക്ടറാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications