തമിഴ്നാട്ടില്‍ 'മുണ്ട് 'നിയമം അവതരിപ്പിച്ചു
ചെന്നൈ: മുണ്ടുടുക്കുന്നതിനുള്ള അവകാശം സംരക്ഷിയ്ക്കുന്നതിന് വേണ്ടിയുള്ള ബില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ അവതരിപ്പിച്ചു. ക്ളബ്ബുകളിലും, ട്രസ്റ്റുകളിലും മറ്റ് അസോസിയേഷനുകളിലും മുണ്ടുടുത്ത് പ്രവേശിയ്ക്കാനുള്ള അവകാശം സംരക്ഷിയ്ക്കുന്നതിന് വേണ്ടിയുള്ള ബില്ലാണ് അവതരിപ്പിച്ചത്.
ക്ളബ്ബുകളില്‍ മുണ്ടുടുത്ത് പ്രവേശിയ്ക്കുന്നത് തടയുന്നതിനെതിരെയാണ് ബില്‍ അവതരിപ്പിച്ചത്. നിയമം ലംഘിയ്ക്കുന്നവര്‍ത്ത് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയ്ക്കും 25,000 രൂപയോളം പിഴ ചുമത്താനുമാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഹരിപരാന്തമനെ മുണ്ടുടുത്ത് ചെന്നതിനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്‌ളബ്ബ് പ്രവേശനം നിഷേധിച്ച സംഭവമാണ് ഇത്തരമൊരു ബില്‍ അവതരിപ്പിയ്ക്കുന്നതിന് ഇടയാക്കിയത്. മുണ്ടുടുത്തതിന് ജഡ്ജിയ്ക്ക് പ്രവേശനം നിഷേധിച്ച സംഭവം തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications