കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക് മാജിക്ക്... അസുഖം.. ആശുപത്രി വാസം... ജയലളിതയ്ക്ക് എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെടും?

  • By Kishor
Google Oneindia Malayalam News

ചെന്നൈ: ബ്ലാക്ക് മാജിക്കിന്റെ ഫലമായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രമുഖനായ ഒരു സ്വാമി പറഞ്ഞത്. ഒന്നും രണ്ടുമല്ല നാല്‍പ്പത്തി മൂന്ന് ദിവസങ്ങളായി ജയലളിത ആശുപത്രിയിലായിട്ട്. എന്താണ് ജയലളിതയുടെ ആരോഗ്യസ്ഥിതി എന്ന് ആര്‍ക്കും അറിയില്ല. ഡോക്ടര്‍മാരല്ലാതെ ആരും അവരെ കണ്ടിട്ട് പോലുമില്ല.

Read Also: ജയലളിത ബ്ലാക്ക് മാജിക്കിന്റെ ഇര? ചതിച്ചത് സ്വന്തം ആളുകള്‍? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!!

ഒന്നരമാസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് ഇരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രി ഇന്‍ ചാര്‍ജ്ജ് ആയിട്ടാണെങ്കിലും ആരെങ്കിലും വരണമെന്നാണ് ആവശ്യം. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയിലാണ് ജയലളിതയ്ക്ക് എം എല്‍ സ്ഥാനം പോലും നഷ്ടമായേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

43 ദിവസമായി ആശുപത്രിയില്‍

43 ദിവസമായി ആശുപത്രിയില്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട് ഇന്നേക്ക് 43 ദിവസമായി. പനിയും നിര്‍ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെറുമൊരു പനിയാണെങ്കില്‍ എന്തിനാണീ ഈ 43 ദിവസങ്ങള്‍. ചോദ്യം ന്യായമാണ്. എന്നാല്‍ വിദേശത്ത് നിന്ന് വരെ ഡോക്ടര്‍മാര്‍ വരുന്നതല്ലാതെ ആരും കൃത്യമായ ഒരു ഉത്തരം നല്‍കുന്നില്ല.

കയ്യൊപ്പ് ഇടാന്‍ പോലും പറ്റുന്നില്ലേ

കയ്യൊപ്പ് ഇടാന്‍ പോലും പറ്റുന്നില്ലേ

സ്വന്തമായി കയ്യൊപ്പ് ഇടാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണോ ജയലളിത. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കയ്യൊപ്പ് ഇടാന്‍ പോലും ജയലളിതയ്ക്ക് സാധിച്ചിരുന്നില്ല. പകരം അവരുടെ വിരലടയാളമാണ് പതിച്ചത്. ഇത് ഡി എം കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. ഒപ്പിടാന്‍ പോലും ജയലളിതയ്ക്ക് പറ്റുന്നില്ലേ എന്നാണ് ചോദ്യം.

അഭ്യൂഹങ്ങള്‍ പലതാണ്

അഭ്യൂഹങ്ങള്‍ പലതാണ്

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി അഭ്യൂഹങ്ങള്‍ പലതാണ് പ്രചരിക്കുന്നത്. മെഡിക്കല്‍ ബുള്ളറ്റിന്‍ പോലും കൃത്യമായി പുറത്ത് വരാത്തത് ഊഹാപോഹങ്ങള്‍ അധികമാക്കാന്‍ കാരണമാകുന്നു. ഊഹാപോഹങ്ങള്‍ പുറത്ത് വിടുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു. ആശുപത്രി അധികൃതര്‍ പറയുന്നത് പോലെ ജയലളിത സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയാണ് ആളുകള്‍.

ഇങ്ങനെ എത്ര നാള്‍ പോകും

ഇങ്ങനെ എത്ര നാള്‍ പോകും

മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ ഭരണകാര്യങ്ങള്‍ അവതാളത്തിലായതായി പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ മുഖ്യമന്ത്രിയോ മുഖ്യമന്ത്രി ഇന്‍ ചാര്‍ജ്ജോ വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ സഹായി ശശികലയും മലയാളി ഐ എ എസ് ഓഫീസറായ ഉപദേശക ഷീല ബാലകൃഷ്ണനും ചേര്‍ന്നാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് പരസ്യമായ ആരോപണം.

അടുത്ത അവകാശിയെ വരെ നിശ്ചയിച്ചു

അടുത്ത അവകാശിയെ വരെ നിശ്ചയിച്ചു

ഇതിനിടയിലാണ് ജയലളിത തന്റെ പിന്തുടര്‍ച്ചക്കാരനായ സിനിമാതാരം അജിത്തിനെ നിശ്ചയിച്ചു എന്ന് ചില കന്നഡ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ജയലളിതയ്ക്ക് വളര്‍ത്തുമകനെപ്പോലെയാണത്രെ അജിത്. ജയ തനിക്ക് അമ്മയെപ്പോലെയാണെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്.

എം എല്‍ എ സ്ഥാനം ഭീഷണിയില്‍

എം എല്‍ എ സ്ഥാനം ഭീഷണിയില്‍

ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ജയലളിതയുടെ എം എല്‍ എ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മെയ് 16ന് കെ ആര്‍ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും ജയലളിത ജയിച്ചത് അസാധുവാക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ആരാണ് ഈ പരാതിക്കാരി

ആരാണ് ഈ പരാതിക്കാരി

കെ ആര്‍ നഗറില്‍ ജയലളിതയ്‌ക്കെതിരെ മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥി ജി പ്രവീണയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ കാംപെയ്ന്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ല എന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജയലളിതയുടെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണം എന്നാണ് പ്രവീണയുടെ ആവശ്യം.

എംഎല്‍എ സ്ഥാനത്തിന് ഭീഷണി

എംഎല്‍എ സ്ഥാനത്തിന് ഭീഷണി

ജി പ്രവീണയുടെ പരാതിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്ന് പരാതി ശരിയെന്ന് കണ്ടാല്‍ ജയലളിതയ്ക്ക് പുതിയ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നേക്കും. നേരത്തെയും ജയലളിതയ്ക്ക് എം എല്‍ എ സ്ഥാനം നഷ്ടമായിട്ടുണ്ട്. അവര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയാകുകയായിരുന്നു.

അസുഖത്തിനും ആശുപത്രി വാസത്തിനും പിന്നില്‍

അസുഖത്തിനും ആശുപത്രി വാസത്തിനും പിന്നില്‍

അസുഖമല്ല ജയലളിതയുടെ പ്രശ്നമെന്നും അവര്‍ക്കെതിരെ ആരൊക്കെയോ ദുര്‍മന്ത്രവാദം ചെയ്തിരിക്കുകയാണ് എന്നും ഒരു പ്രമുഖ ആത്മീയ നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതില്‍ സ്വന്തം പാര്‍ട്ടിക്കാരും ഉണ്ടത്രെ. ജയലളിത ദുര്‍മന്ത്രവാദത്തിന്റെ ഇരയാണ് എന്നാണ് ഒരു ആത്മീയ നേതാവ് പറഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹം ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല.

സ്വന്തം പാര്‍ട്ടിക്കാരുമുണ്ടോ

സ്വന്തം പാര്‍ട്ടിക്കാരുമുണ്ടോ

സ്വന്തം പാര്‍ട്ടിക്കകത്തുള്ളവരും അവരുടെ കൂടെയുള്ളവരും പോലും ജയലളിത വീണ് കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന സൂചനയും ഇദ്ദേഹം നല്‍കി. എതിര്‍ പാര്‍ട്ടിക്കാരായ ഡി എം കെയിലുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് ജയലളിതയ്ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തത് എന്ന് താന്‍ പറയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.

കരുണാനിധിക്കെതിരെയും പ്രയോഗം

കരുണാനിധിക്കെതിരെയും പ്രയോഗം

ഡി എം കെ നേതാവായ മുത്തുവേല്‍ കരുണാനിധി ആശുപത്രിയിലായതിന് കാരണവും ദുര്‍മന്ത്രവാദമാണെന്നാണത്രെ. ജയലളിത ആശുപത്രി വിടുന്നതും കാത്ത് യാഗങ്ങളും പൂജകളുമായി കാത്തിരിക്കുന്ന് ആരാധകരില്‍ പലരും ഇങ്ങനെ കരുതുന്നുണ്ടത്രെ. ജയലളിതയുടെ ജീവന് വേണ്ടി ആത്മാഹുതി നടത്താന്‍ പോലും തയ്യാറുള്ള ആളുകളുള്ള സ്ഥലമാണ് തമിഴ്‌നാട്.

English summary
G Pravina had moved the High Court on August 18 challenging Jaya's election, following which the court had ordered issue of notice to the CEO.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X