കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടുവെങ്കിലും മരണം സംബന്ധിച്ച സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഇതുവരെ അറുതിയായിട്ടില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും പൊടുന്നനെയുള്ള ജയലൡതയുടെ മരണത്തിന് പിന്നില്‍ ശശികലയുടെ കൈകളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ നേരെ പനീര്‍ശെല്‍വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

ലിംഗം മുറിച്ചപ്പോള്‍ സ്വാമി നിലവിളിച്ചില്ല..! പെണ്‍കുട്ടിക്ക് നുണപരിശോധന നടത്തണം..!! ദുരൂഹം..!!ലിംഗം മുറിച്ചപ്പോള്‍ സ്വാമി നിലവിളിച്ചില്ല..! പെണ്‍കുട്ടിക്ക് നുണപരിശോധന നടത്തണം..!! ദുരൂഹം..!!

ജയലളിതയെ കൊന്നതെന്ന്

ജയലളിത മരിച്ചതല്ല കൊന്നതാണെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സിവി ഷണ്‍മുഖം ആരോപിക്കുന്നത്. പനീര്‍ശെല്‍വം ആണ് ജയലളിതയെ കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താനാണ് ജയലളിതയെ പനീര്‍ശെല്‍വം കൊലപ്പെടുത്തിയതെന്നും ഷണ്‍മുഖം ആരോപിക്കുന്നു.

ഓപിഎസ്സിന്റെ പങ്ക് അന്വേഷിക്കണം

അണ്ണാ ഡിഎംകെ അമ്മ വിഭാഗം നേതാവു കൂടിയായ സിവി ഷണ്‍മുഖം, ജയലളിതയുടെ മരണത്തില്‍ പനീര്‍ശെല്‍വത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുകയാണെങ്കില്‍ അതില്‍ ആദ്യം അന്വേഷിക്കേണ്ടത് പനീര്‍ശെല്‍വത്തിന്റെ പങ്കാണ്.

മുഖ്യമന്ത്രിപദം നിലനിർത്താൻ

ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വത്തിനെ ആണ് മുഖ്യമന്ത്രിയാക്കിയത്. മരണത്തിന് ശേഷം രണ്ട് മാസത്തോളം പനീര്‍ശെല്‍വം മുഖ്യമന്ത്രിയാ തുടരുകയും ചെയ്തു. ജയലളിത ആശുപത്രിയില്‍ ആയപ്പോഴും ജയിലില്‍ ആയപ്പോഴും താല്‍ക്കാലിക മുഖ്യമന്ത്രിയായ ഓപിഎസ് കസേര നിലനിര്‍ത്താന്‍ അമ്മയെ കൊന്നുവെന്നാണ് ആരോപണം.

ജുഡീഷ്യൽ അന്വേഷണം വേണം

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പനീര്‍ശെല്‍വം വിഭാഗം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമമന്ത്രിയുടെ പുതിയ ആരോപണം വന്നിരിക്കുന്നത്. പാര്‍ട്ടിയിലെ പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും ലയിക്കുന്നതിന് മുന്നോട്ട് വെയ്ക്കപ്പെട്ട പ്രധാന ഉപാധികളിലൊന്നും ഇതായിരുന്നു.

കോടതി പറയട്ടെ

നിലവില്‍ ജയലളിതയുടെ മരണത്തിലെ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയില്‍ വിധി വരാനുണ്ട്. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ സര്‍ക്കാര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശദീകരണം.

ഒപിഎസ് അന്വേഷിച്ചില്ല

പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്തുകൊണ്ട് അമ്മയുടെ മരണം അന്വേഷിച്ചില്ലെന്ന ചോദ്യവും എടപ്പാടി വിഭാഗം ഉയര്‍ത്തുന്നു. ജയലളിതയുടെ മരണശേഷം ഇടക്കാല മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് മുഖ്യമന്ത്രിസ്ഥാനം തെറിച്ചത്.

ഒപിഎസ് ബിജെപിയിലേക്കോ

കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജയലളിതയുടെ മരണം അന്വേഷിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് ഓപിഎസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പനീര്‍ശെല്‍വം ബിജെപിയില്‍ ചേരാനൊരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമാണ്.

കൂടുതൽ വാർത്തകൾ വായിക്കാം

മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

English summary
Tamilnadu Law Minister accuses OPS of Killing Jayalaithaa for CM Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X